നൂറ് വയസ്സുകാരിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചതിന് ഇരുപത്തൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Oct 24, 2018, 03:52 PM IST
നൂറ് വയസ്സുകാരിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചതിന് ഇരുപത്തൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

തിങ്കളാഴ്ച രാത്രി ഉറങ്ങിക്കിടന്ന ഇവരുടെ മുറിയിൽ അഭിജിത്ത് എത്തിയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. വൃദ്ധയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽക്കാരും തൊട്ടടുത്ത് മുറിയിലുണ്ടായിരുന്നവരും ഒാടിവന്നു. ഇവരാണ് അഭിജിത്തിനെ പൊലീസിൽ ഏൽപിച്ചത്. 


ബം​ഗാൾ: നൂറ് വയസ്സുള്ള വൃദ്ധയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചതിന് ബം​ഗാളിൽ ഇരുപത്തൊന്നുകാരൻ അറസ്റ്റിൽ. പശ്ചിമബം​ഗാളിലെ നാദിയ ജില്ലയിലാണ് മനുഷ്യ മനസ്സാക്ഷിയെ ലജ്ജിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന ഈ സംഭവം നടന്നിരിക്കുന്നത്. അഭിജിത് ബിശ്വാസ് എന്ന ചെറുപ്പക്കാരനാണ് തന്റെ പ്രായത്തിന്റെ അഞ്ചിരട്ടി പ്രായമുള്ള മുതുമുത്തശ്ശിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതി പതിനാല് ദിവസത്തെ റിമാന്റിലാണ്. ​ഗം​ഗാപ്രസാദുൽ ​​ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. 

ബിശ്വാസിനെതിരെ വൃദ്ധയുടെ മകനാണ് പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി ഉറങ്ങിക്കിടന്ന ഇവരുടെ മുറിയിൽ അഭിജിത്ത് എത്തിയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. വൃദ്ധയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽക്കാരും തൊട്ടടുത്ത് മുറിയിലുണ്ടായിരുന്നവരും ഒാടിവന്നു. ഇവരാണ് അഭിജിത്തിനെ പൊലീസിൽ ഏൽപിച്ചത്. എഴുപതും എൺപതും വയസ്സ് പ്രായമുള്ളവർ ലൈം​ഗികമായി ഉപദ്രവിക്കപ്പെടുന്നത് കേട്ടിട്ടുണ്ട്. എന്നാൽ നൂറ് വയസ്സുള്ള ഒരു വൃദ്ധയ്ക്ക് ഇത്തരം സംഭവങ്ങളിൽ ഇരയാകേണ്ടി വന്നതിൽ ഭയം തോന്നുന്നു. മനുഷ്യാവകാശ സംഘടനയുടെ വൈസ് പ്രസിഡന്റായ രഞ്ജിത് സർ പറയുന്നു. 

കഴിഞ്ഞ ജൂലൈയിൽ എഴുപത് വയസ്സുള്ള സ്ത്രീയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സം​ഗത്തിന് ഇരയാക്കിയിരുന്നു. സ്ത്രീകൾക്കെതിരെയുളള ആക്രമത്തിൽ ഏറ്റവും കുപ്രസിദ്ധിയാർജ്ജിച്ച സ്ഥലമാണ് പശ്ചിമ ബം​ഗാൾ. 2014 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ തോത് വർദ്ധിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 ദിവസം, സൗദിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നഷ്ടപരിഹാരത്തിൽ ആശയക്കുഴപ്പം, മൃതദേഹം ഏറ്റെടുക്കാതെ കുടുംബം
'വിവാഹം തീരുമാനിച്ചെന്നു കരുതി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സൂക്ഷിച്ചു വേണം': ഉപദേശവുമായി സുപ്രീംകോടതി