
കൊച്ചി: അഭിമന്യുവധക്കേസിലെ രണ്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. കേസിലെ ഇരുപത്തിരണ്ടാം പ്രതി അനൂബ്, ഇരുപത്തിമൂന്നാം പ്രതി ഫസല്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിട്ടും അഭിമന്യുവിനെ കൊലപെടുത്തിയതാരെന്ന് പോലീസ് വ്യക്തമാക്കുന്നില്ല. അഭിമന്യു വധ കേസിൽ മുഖ്യ പ്രതിയെന് പോലിസ് പറഞ്ഞിരുന്ന കാമ്പസ് ഫ്രണ്ട് നേതാവ് മുഹമ്മദ് റിഫയ്ക്ക് സംഭവം ആസൂത്രണം ചെയ്തതിൽ മുഖ്യ പങ്കുണ്ടെന്നാണ് പോലിസ് സമർപ്പിച്ച് റിമാൻഡ് റിപ്പോർട്ടിൽപറയുന്നത്. ഗൂഡാലോചനയിൽ പങ്കെടുത്ത പ്രതി കൃത്യം നിർവഹിച്ച മറ്റ് പ്രതികളെ രക്ഷപെടാൻ സഹായിച്ചു. മുഹമ്മദ് റിഫയെ കേസിൽ 26 --ാം പ്രതിയാക്കിയാണ് ചേർത്തിട്ടുള്ളത്. നിലവിൽ 26 പേരെയാണ് പ്രതി പട്ടികയിൽ ചേർത്തിട്ടുള്ളത്. ഇതിൽ 17 പേരെ പിടികൂടി. 6 പേർ സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.
കൊലപാതകത്തിൽ പങ്കെടുത്ത 9 പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. ബാക്കിയുള്ളവർ തെളിവ് നശിപ്പിച്ചവരും പ്രതികളെ രക്ഷപെടാൻ സഹായിച്ചവരുമാണ്. 6-ാം പ്രതി സനീഷാണ് കത്തിയുമായി എത്തിയതെങ്കിലും അഭിമന്യുവിനെയും അർജ്ജുനയും കുത്തിയതാരെണന്ന് പോലിസ് വ്യക്തതമാക്കുന്നില്ല. പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുണ്ടന്നും മുഹമ്മദ് റിഫയുടെ റിമാൻറ് റിപോർട്ടിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam