
ദില്ലി: പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ റോബര്‍ട്ട് വാദ്രയും സജീവ രാഷ്ട്രീയത്തിലേക്കെന്ന വാർത്തകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ വിമർശനവുമായി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗന്ധിയും പ്രിയങ്കാ ഗാന്ധിയും നേതൃത്വം നൽകുന്ന രാഷ്ട്രീയ സർക്കസ്സിലെ ജോക്കറാണ് റോബര്‍ട്ട് വാദ്രയെന്ന് നഖ്വി പരിഹസിച്ചു.
'ഈ രാഷ്ട്രീയ സര്‍ക്കസ്സിന് നേതൃത്വം നല്‍കുന്നത് പ്രിയങ്കയും രാഹുലുമാണ്. സര്‍ക്കസ്സിൽ ജോക്കറിന്റെ കുറവുണ്ടായിരുന്നു. റോബര്‍ട്ട് വാദ്രയുടെ വരവോടു കൂടി ആ കുറവ് പൂര്‍ത്തിയായി'-നാഖ്വി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി വാദ്ര ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ സേവനം നല്‍കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും വാദ്ര ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും, ഉത്തര്‍പ്രദേശിലെ ജനങ്ങളില്‍ നിന്നാണ് കൂടുതല്‍ സ്നേഹം കിട്ടിയിട്ടുള്ളതെന്നും വദ്ര പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ എന്‍ഫോഴ്‍സ്‍മെന്‍റ് അന്വേഷണം നേരിടുന്നതിനിടെയാണ് വദ്ര രാഷ്ട്രീയ പ്രവേശന മോഹം പ്രകടിപ്പിച്ചിരിക്കുന്നത്.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകാൻ റോബര്‍ട്ട് വാദ്രയെ ക്ഷണിച്ചു കൊണ്ട് ഉത്തര്‍പ്രദേശിലെ മൊറാദാബാദ് മണ്ഡലത്തിൽ ബോർഡുകൾ സ്ഥാപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് വാദ്രയെ സ്വാഗതം ചെയത് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam