ബിഎഡ് വിദ്യാര്‍ത്ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ സ്വന്തം ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് ബിഗ് ബി യുടെ ചിത്രം

By Web TeamFirst Published Sep 5, 2018, 12:25 PM IST
Highlights

ബിഎഡ് വിദ്യാർത്ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ സ്വന്തം ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് അമിതാഭ് ബച്ചന്‍റെ ചിത്രം. ഫൈസാബാദ് ജില്ലയിലെ ഡോ.റാം മനോഹര്‍ ലോഹ്യ അവധ് സര്‍വ്വകലാശാലയിൽ നിന്നും ലഭിച്ച കാർഡിലാണ് വിദ്യാർത്ഥിയുടെ ഫോട്ടോക്ക് പകരം അമിതാഭ് ബച്ചന്‍റെ ഫോട്ടോ വന്നിരിക്കുന്നത്. ഗോണ്ട ജില്ലയിലെ രവീന്ദ്ര സിംഗ് സ്മാരക് മഹാവിദ്യാലയത്തിലെ വിദ്യാര്‍ഥിയായ അമിത് ദ്വിവേദിക്കാണ് ഇത്തരമൊരനുഭവം നേരിടേണ്ടി വന്നത്.

ദില്ലി: ബിഎഡ് വിദ്യാർത്ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ സ്വന്തം ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് അമിതാഭ് ബച്ചന്‍റെ ചിത്രം. ഫൈസാബാദ് ജില്ലയിലെ ഡോ.റാം മനോഹര്‍ ലോഹ്യ അവധ് സര്‍വ്വകലാശാലയിൽ നിന്നും ലഭിച്ച കാർഡിലാണ് വിദ്യാർത്ഥിയുടെ ഫോട്ടോക്ക് പകരം അമിതാഭ് ബച്ചന്‍റെ ഫോട്ടോ വന്നിരിക്കുന്നത്. ഗോണ്ട ജില്ലയിലെ രവീന്ദ്ര സിംഗ് സ്മാരക് മഹാവിദ്യാലയത്തിലെ വിദ്യാര്‍ഥിയായ അമിത് ദ്വിവേദിക്കാണ് ഇത്തരമൊരനുഭവം നേരിടേണ്ടി വന്നത്.

രണ്ടാം വര്‍ഷ പരീക്ഷക്ക് വേണ്ടിയുള്ള അപേക്ഷയില്‍ ഫോട്ടോ സഹിതമാണ് പൂരിപ്പിച്ച് അയച്ചതെന്നും എന്നാല്‍ അഡ്മിറ്റ് കാര്‍ഡില്‍ എന്‍റെ ഫോട്ടോക്ക് പകരം വന്നത് അമിതാഭ് ബച്ചന്‍റെ ഫോട്ടോയാണ് ഉണ്ടായിരുന്നതെന്നും അമിത് പറഞ്ഞു. മറ്റ് രേഖകള്‍ കാണിച്ചതിനാല്‍ തന്നെ പരീക്ഷ എഴുതാന്‍ അനുവധിച്ചെന്നും  തന്‍റെ മാര്‍ക്ക് ഷീറ്റിനെക്കുറിച്ചോര്‍ത്ത് പേടിയുണ്ടെന്നും അമിത് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോളേജില്‍ സ്ഥിരമായി വരികയും എല്ലാ പരീക്ഷകളും എഴുതുന്ന കുട്ടിയാണ് അമിത്. ഇന്‍റര്‍നെറ്റ് കഫേയില്‍ നിന്നും അപേക്ഷ ഫോം പൂരിപ്പിച്ചപ്പോള്‍ തെറ്റ് പറ്റിയതാകാനാണ് സാധ്യതയെന്നും രവീന്ദ്ര സിംഗ് സ്മാരക വിദ്യാലയത്തിലെ മുതിര്‍ന്ന ഉദ്യേഗസ്ഥന്‍ ഗുരുപെന്ദ്ര മിശ്ര പറഞ്ഞു. യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്നും തെറ്റ് പറ്റാനുള്ള സാധ്യതയും നിലനിൽക്കുന്നതായും  അദ്ദേഹം കൂട്ടി ചേർത്തു.
 

click me!