പൊലീസുകാർക്കൊരു സന്തോഷവാർത്ത; മീശ പരിരക്ഷിക്കാൻ അലവൻസ് വർദ്ധിപ്പിച്ച് യുപി സർക്കാർ

By Web TeamFirst Published Jan 19, 2019, 8:05 PM IST
Highlights

എഡിജി ബിനോദ് കുമാർ സിം​ഗാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മീശ പരിപാലിക്കാൻ ഇപ്പോൾ നൽകി വരുന്ന തുക അമ്പത് രൂപയാണ്. എന്നാൽ ഇനി മുതൽ 250 രൂപ മാസശമ്പളത്തിനൊപ്പം ലഭിക്കും. 

ലഖ്നൗ: ഉത്തർപ്രദേശിലെ സ്പെഷൽ ആംഡ് പൊലീസ് ബറ്റാലിയനിലെ മീശയുള്ള പോലീസുകാർക്ക് ഇനി അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യാം. കാരണം ഇവരുടെ മീശ ഭം​ഗിയോടെ പരിപാലിക്കാനുള്ള അലവൻസ് 400% മാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. എഡിജി ബിനോദ് കുമാർ സിം​ഗാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മീശ പരിപാലിക്കാൻ ഇപ്പോൾ നൽകി വരുന്ന തുക അമ്പത് രൂപയാണ്. എന്നാൽ ഇനി മുതൽ 250 രൂപ മാസശമ്പളത്തിനൊപ്പം ലഭിക്കും. 

ഇപ്പോഴത്തെ പൊലീസ് ഉദ്യോ​ഗസ്ഥരൊക്കെ മീശ വെട്ടിയൊതുക്കി സൂക്ഷിക്കാറാണ് പതിവ്. വലിയ മീശക്കാർ വിരളം. പൊലീസിലെ കൊമ്പൻ മീശക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ മീശ അലവൻസ് വർദ്ധനയ്ക്ക് പിന്നിലുണ്ടെന്ന് എഡിജി പറയുന്നു. കുംഭമേളയിൽ വലിയ മീശയുള്ള പൊലീസുകാരെ കണ്ടത് തന്റെ പുതിയ നടപടിക്ക് പ്രചോദനമായെന്നും ഇദ്ദേഹം പറയുന്നു. പൊലീസിന്റെ മീശ പ്രാധാന്യം അർഹിക്കുന്നതാണെന്നും എന്നാൽ മീശ വയ്ക്കുന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസിന്റെ കായിക ക്ഷമത വർദ്ധിപ്പിക്കാനുള്ള നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

click me!