ഉത്തര്‍പ്രദേശിലും പ്രളയം: 21 മരണം, ഗംഗയും യമുനയും കരകവിഞ്ഞു

Published : Sep 04, 2018, 08:57 AM ISTUpdated : Sep 10, 2018, 03:15 AM IST
ഉത്തര്‍പ്രദേശിലും പ്രളയം: 21 മരണം, ഗംഗയും യമുനയും കരകവിഞ്ഞു

Synopsis

ഉത്തർപ്രദേശിലെ 12 ജില്ലകളിൽ വെള്ളപൊക്കം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 48 മണിക്കൂറിൽ മരിച്ചവരുടെ എണ്ണം 21ആയി. കനത്ത മഴയെ തുടര്‍ന്ന് ഗംഗയും യമുനയും ഉൾപ്പടെയുള്ള നദികൾ അപകടനിരപ്പും പിന്നിട്ട് കരകവിഞ്ഞൊഴുകുകയാണ്.

ലക്നൗ:ഉത്തർപ്രദേശിലെ 12 ജില്ലകളിൽ വെള്ളപൊക്കം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 48 മണിക്കൂറിൽ മരിച്ചവരുടെ എണ്ണം 21ആയി. കനത്ത മഴയെ തുടര്‍ന്ന് ഗംഗയും യമുനയും ഉൾപ്പടെയുള്ള നദികൾ അപകടനിരപ്പും പിന്നിട്ട് കരകവിഞ്ഞൊഴുകുകയാണ്.

ഷഹജൻപുർ, അമേട്ടി, ഔരിയ ജില്ലകളിലാണ് കനത്ത നഷ്ടം. ഷഹജന്‍പുരില്‍ മാത്രം ആറ് പേരാണ് പ്രളയത്തില്‍ മരിച്ചത്. പ്രളയബാധിത മേഖലകളില്‍ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ രക്ഷാപ്രവർത്തനം തുടരുകയാണ്. 

വ്യോമസേനയുടെ ഗ്വാളിയോര്‍ എയര്‍ബേസില്‍ നിന്നുമെത്തിയ ഹെലികോപ്ടറുകള്‍ പ്രളയമേഖലകളില്‍ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തി. പ്രളയത്തില്‍ 461 വീടുകള്‍ തകര്‍ത്തുവെന്നാണ് പ്രാഥമിക വിവരം. പ്രളയത്തെ തുടര്‍ന്ന് ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. വരുന്ന രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴ പശ്ചിമഉത്തര്‍പ്രദേശില്‍ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം.

സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി 15,000 പേരെ ഇതിനോടകം ഉയര്‍ന്ന സ്ഥലങ്ങളിലേക്കും ദുരിതാശ്വാസക്യാംപുകളിലേക്കും മാറ്റി കഴിഞ്ഞു. മുഖ്യമന്ത്രി യോഗിആദിത്യനാഥ് പ്രളയമേഖലകളില്‍ നേരത്തെ ആകാശനിരീക്ഷണം നടത്തിയിരുന്നു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം