
തമിഴ്നാട് ബിജെപി പ്രസിഡന്‍റ് തമിഴിസൈ സൗന്ദർരാജനെതിരെ മുദ്രാവാക്യം വിളിച്ചതിന് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ലൂയിസ് സോഫിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി വിമാനത്താവളത്തിൽ വച്ചാണ് സംഭവം.
സൗന്ദർ രാജനുമായി വാക്കുതർക്കത്തിലേർപ്പെട്ട ലൂയിസ് സോഫിയ 'ബിജെപി സർക്കാർ മൂർദ്ദാബാദ്' എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പേരിൽ ആണ് കേസെടുത്തത്. തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധസമരത്തെക്കുറിച്ചും ചെന്നൈ സേലം എക്സ്പ്രസ് ഹൈവേയ്ക്കെതിരെയും വ്യാപകമായി ലൂയിസ് സോഫിയ എഴുതിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam