ആ പരാജയം വാ​ജ്പേ​യി മുന്‍കൂട്ടി കണ്ടു; വെളിപ്പെടുത്തല്‍

Published : Aug 28, 2018, 09:46 AM ISTUpdated : Sep 10, 2018, 02:17 AM IST
ആ പരാജയം വാ​ജ്പേ​യി മുന്‍കൂട്ടി കണ്ടു; വെളിപ്പെടുത്തല്‍

Synopsis

അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല സ​ഹാ​യി ശി​വ്കു​മാ​ർ പ​രീ​ഖി​നെ ഉ​ദ്ധ​രി​ച്ചാ​ണു വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. വാ​ജ്പേ​യി കാ​ല​ഘ​ട്ട​ത്തി​ൽ ബി​ജെ​പി​യും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ഏ​കോ​പ​നം ഇ​പ്പോ​ൾ കാ​ണാ​നി​ല്ലെ​ന്നും പ​രീ​ഖ് ക​രു​തു​ന്നു.

ദില്ലി: 2004-ൽ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി തോ​ൽ​വി തി​രി​ച്ച​റി​ഞ്ഞി​രു​ന്നെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല സ​ഹാ​യി ശി​വ്കു​മാ​ർ പ​രീ​ഖി​നെ ഉ​ദ്ധ​രി​ച്ചാ​ണു വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. വാ​ജ്പേ​യി കാ​ല​ഘ​ട്ട​ത്തി​ൽ ബി​ജെ​പി​യും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ഏ​കോ​പ​നം ഇ​പ്പോ​ൾ കാ​ണാ​നി​ല്ലെ​ന്നും പ​രീ​ഖ് ക​രു​തു​ന്നു.

2004-ലെ ​താ​ൽ​വി​ക്കു ര​ണ്ടു കാ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു ഒ​ന്നാ​മ​ത്തേ​ത്, ഇ​ന്ത്യ തി​ള​ങ്ങു​ന്നു എ​ന്ന മു​ദ്രാ​വാ​ക്യം പാ​ർ​ട്ടി​ക്കെ​തി​രാ​യി. ര​ണ്ടാ​മ​ത്തേ​ത് തെ​ര​ഞ്ഞെ​ടു​പ്പ് നി​ശ്ച​യി​ച്ച​തി​നേ​ക്കാ​ൾ മു​ന്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. അ​ട​ൽ​ജി തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തെ ന​ട​ത്തു​ന്ന​തി​നോ​ട് അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ പാ​ർ​ട്ടി ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു- വാ​ജ്പേ​യി​യോ​ടൊ​പ്പം അ​ഞ്ച് ദ​ശാ​ബ്ദ​ത്തി​ലേ​റെ​ക്കാ​ല​മു​ണ്ടാ​യി​രു​ന്ന ശി​വ്കു​മാ​ർ ഒ​രു ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ത​ന്‍റെ അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു മു​ന്പ് ബി​ജെ​പി​യു​ടെ തോ​ൽ​വി​യെ​ക്കു​റി​ച്ച് വാ​ജ്പേ​യി തി​രി​ച്ച​റി​ഞ്ഞ​താ​യി അ​ദ്ദേ​ഹം പ​റ​യു​ന്നു. ല​ക്നോ​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്ന് അ​ർ​ധ​രാ​ത്രി​യോ​ടെ തി​രി​ച്ചു​വ​ന്ന ശേ​ഷം വാ​ജ്പേ​യി ശി​വ​കു​മാ​റി​നോ​ട് പ​റ​ഞ്ഞു, "​സ​ർ​ക്കാ​ർ പോ​വു​ക​യാ​ണ്, ഞ​ങ്ങ​ൾ​ക്കു ന​ഷ്ട​പ്പെ​ടു​ക​യാ​ണ്’. 

പ​രാ​ജ​യം സാ​ധ്യ​മ​ല്ലെ​ന്ന് പ​രീ​ഖ് വാ​ദി​ച്ച​പ്പോ​ൾ, "​നി​ങ്ങ​ൾ ഏ​തു ലോ​ക​ത്താ​ണ് ജീ​വി​ക്കു​ന്ന​ത്? ഞാ​ൻ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​യാ​ളാ​ണ്’ എ​ന്നാ​യി​രു​ന്നു വാ​ജ്പേ​യി​യു​ടെ മ​റു​പ​ടി​യെ​ന്നും പ​രീ​ഖ് അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിജയ്‍യെ രാജ്യതലസ്ഥാനത്ത് വിളിച്ചത് ഭയപ്പെടുത്താൻ, ഡൽഹിയിൽ എന്ത് അന്വേഷണം? സംശയങ്ങളും ചോദ്യങ്ങളുമായി ഡിഎംകെ
ഇന്ത്യൻ നാവികസേനാ മുൻ മേധാവി അരുൺ പ്രകാശും ഭാര്യയും ഹിയറിങിന് ഹാജരാകണം; വോട്ടർപട്ടികയിൽ നിന്ന് പുറത്തായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്