
ഹെെദരാബാദ്: ബീഫ് ഫെസ്റ്റിവലും കിസ് ഓഫ് ലവും അടക്കമുള്ള പ്രതിഷേധങ്ങള്‍ സര്‍വകലാശാലകളിലും ക്യാമ്പസുകളിലും നടത്തുന്നതിനെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായ്‍ഡു. ജാതി, മതം, സംസ്കാരം, ഭക്ഷണരീതി തുടങ്ങിയവയുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളിലെ ഉത്കണ്ഠയും ഉപരാഷ്ട്രപതി പ്രകടിപ്പിച്ചു.
തെലങ്കാനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെങ്കയ്യ നായ്‍ഡു. ഭക്ഷണരീതികള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക ഭക്ഷണം ഇഷ്ടമുള്ളവരും അത് ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരും അതിനായി സ്വകാര്യമായി പാര്‍ട്ടികള്‍ സംഘടിപ്പിക്കണം.
ക്യാമ്പസുകളില്‍ അത് ഒരു പൊതു വിഷയമായി ഉയര്‍ത്തരുതെന്നും ബീഫ് ഫെസ്റ്റുവകളെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. അത് പോലെ തന്നെ ഉമ്മ വെയ്ക്കണമെന്നുള്ളവര്‍ക്ക് അത് അവരുടെ മുറികളിലാകാം. എന്തിനാണ് അത് പൊതുവില്‍ ചെയ്യുന്നത്, അത് നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
ഇന്ത്യയില്‍ ജാതി, മതപരാമായ അസഹിഷ്ണുതകള്‍ക്ക് ഇടമുള്ള സ്ഥലമല്ല. മതമെന്ന് പറയുന്നത് സ്വകാര്യവും ഒരു ജീവിത രീതിയുമാണ്. നമ്മുടെ സംസ്കാരത്തോടും മതത്തോടും പരസ്പരം ബഹുമാനിച്ച് ജീവിക്കുകയാണ് വേണ്ടത്. മനുഷ്യന്‍റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് സയന്‍സും ടെക്നോളജിയുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam