രാത്രി കാറിലെത്തിയ യുവതികൾ, ഗേറ്റിന് മുന്നിൽ നിർത്തി ചാടിയിറങ്ങി; സിസിടിവി ഉണ്ടെന്നറിയാതെ ചെയ്ത കാര്യം!

Published : Nov 15, 2023, 03:40 PM IST
രാത്രി കാറിലെത്തിയ യുവതികൾ, ഗേറ്റിന് മുന്നിൽ നിർത്തി ചാടിയിറങ്ങി; സിസിടിവി ഉണ്ടെന്നറിയാതെ ചെയ്ത കാര്യം!

Synopsis

ഇരുവരും കാറില്‍ നിന്ന് ഇറങ്ങി വീടിന് നേര്‍ക്ക് നടന്ന് എത്തിയ ശേഷം പ്രധാന ഗേറ്റിനോട് ചേർന്നുള്ള തൂണുകളിൽ സ്ഥാപിച്ചിരുന്ന പൂച്ചട്ടികൾ മോഷ്ടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

മൊഹാലി: വീടിന് പുറത്ത് നിന്ന്  പൂച്ചട്ടികൾ മോഷ്ടിക്കുന്ന രണ്ട് സ്ത്രീകളുടെ വീഡിയോ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. നവംബര്‍ 11നാണ് സംഭവം. മൊഹാലിയിലെ സെക്ടർ 78 ലെ ഒരു വീടിന് പുറത്ത് രണ്ട് സ്ത്രീകൾ വാഹനം നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. ഇരുവരും കാറില്‍ നിന്ന് ഇറങ്ങി വീടിന് നേര്‍ക്ക് നടന്ന് എത്തിയ ശേഷം പ്രധാന ഗേറ്റിനോട് ചേർന്നുള്ള തൂണുകളിൽ സ്ഥാപിച്ചിരുന്ന പൂച്ചട്ടികൾ മോഷ്ടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

പൂച്ചെട്ടികള്‍ എടുത്ത് അതിവേഗം കാറില്‍ നിന്ന് ഇരുവരും പോവുകയും ചെയ്തു. അതേസമയം, ഈ പ്രദേശത്ത് കഴിഞ്ഞ ആഴ്ച മാത്രം ഇത്തരം 10 സംഭവങ്ങള്‍ നടന്നുവെന്നാണ് കണക്കുകള്‍. അതേസമയം, അതിവേഗ പാതയിൽ കാര്‍ നിര്‍ത്തി ചെടികള്‍ മോഷ്ടിക്കുന്ന ദമ്പതികളുടെ വീഡിയോ മാസങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു.  രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ദില്ലി - മുംബൈ എക്‌സ്‌പ്രസ് വേയിൽ ദമ്പതികൾ ചെടികൾ മോഷ്ടിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായത്.

ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത് പതിഞ്ഞത്. ദൗസ ജില്ലയിലെ ആഭനേരി സർക്കിളിന് സമീപം ദില്ലി - മുംബൈ എക്‌സ്‌പ്രസ് വേയിൽ കറുത്ത സ്‌കോർപിയോ കാര്‍ നിര്‍ത്തി ഒരു യുവാവും യുവതിയും ഇറങ്ങി. തുടര്‍ന്ന് ഇവര്‍ റോഡരികിലുള്ള ചെടികള്‍ മോഷ്ടിക്കുകയായിരുന്നു.

11 ഓളം ചെടികളാണ് മുറിച്ചെടുത്ത് ഇവര്‍ വണ്ടിയിൽ കയറ്റിയത്. എക്സ്പ്രസ് വേയുടെ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി നട്ട ചെടികളാണ് മോഷ്ടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, കൺട്രോള്‍ റൂമില്‍ 24 മണിക്കൂറും നിരീക്ഷിക്കുന്ന സിസിടിവികളില്‍ ഇവരുടെ ചെടി മോഷണം കൃത്യമായി പതിഞ്ഞു.

വധശിക്ഷ വിധി കുറിച്ച പേന ജഡ്ജി തകർത്തു കളയും, അല്ലെങ്കിൽ പിന്നീട് ഉപയോഗിക്കില്ല; അതിന്‍റെ കാരണങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ