ഒരു കഷ്ണം ചോളത്തിന് 15 രൂപ; കൂടുതലെന്ന് കേന്ദ്രമന്ത്രി; വഴിയോര കച്ചവടക്കാരനോട് വിലപേശല്‍ - വീഡിയോ

Published : Jul 23, 2022, 08:06 PM ISTUpdated : Jul 23, 2022, 08:08 PM IST
ഒരു കഷ്ണം ചോളത്തിന് 15 രൂപ; കൂടുതലെന്ന് കേന്ദ്രമന്ത്രി; വഴിയോര കച്ചവടക്കാരനോട് വിലപേശല്‍ - വീഡിയോ

Synopsis

"45 രൂപയോ? ഇത് വളരെ കൂടുതലാണ്" കേന്ദ്ര സ്റ്റീല്‍ വകുപ്പ് സഹമന്ത്രി കുലസ്‌റ്റെ പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ കേന്ദ്രമന്ത്രിയാണെന്ന് നോക്കാതെ ചോളം വിൽപനക്കാരൻ മുഖത്ത് പുഞ്ചിരിയോടെ മറുപടി നല്‍കുന്നുണ്ട്

ഭോപ്പാല്‍: വഴിയോര കച്ചവടക്കാരനുമായി 15 രൂപയുടെ ഒരു കഷണം ചോളത്തിന് വേണ്ടി വാക് തര്‍ക്കം നടത്തിയ കേന്ദ്രമന്ത്രിയെ ട്രോളി സോഷ്യല്‍ മീഡിയ.  കേന്ദ്രമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്‌തെ തന്നെയാണ് ഇപ്പോള്‍ ട്രോളായി മാറിയ   വീഡിയോ ട്വിറ്ററില്‍ ഇട്ടത്. പ്രതിപക്ഷവും മന്ത്രിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ബി.ജെ.പി നേതാവായ കുലസ്‌തെ, വഴിയില്‍ വണ്ടി നിര്‍ത്തി വഴിയോര കച്ചവടക്കാരനെ സമീപിച്ച് ചോളം എങ്ങനെ ഉണ്ടാക്കണം എന്ന് വിശദമായ നിർദ്ദേശങ്ങൾ നൽകുന്നത് വീഡിയോയിലുണ്ട്. എന്നാല്‍ കച്ചവടക്കാരന്‍ മൂന്ന് കഷണങ്ങൾക്ക് 45 രൂപ എന്ന് പറഞ്ഞപ്പോള്‍ മന്ത്രിയുടെ മട്ട് മാറി.

"45 രൂപയോ? ഇത് വളരെ കൂടുതലാണ്" കേന്ദ്ര സ്റ്റീല്‍ വകുപ്പ് സഹമന്ത്രി കുലസ്‌റ്റെ പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ കേന്ദ്രമന്ത്രിയാണെന്ന് നോക്കാതെ ചോളം വിൽപനക്കാരൻ മുഖത്ത് പുഞ്ചിരിയോടെ മറുപടി നല്‍കുന്നുണ്ട് "ഇത് സ്റ്റാൻഡേർഡ് വിലയാണ്, നിങ്ങൾ കാറിൽ യാത്ര ചെയ്യുന്നതിനാൽ ഞാൻ വില കൂട്ടിയിട്ടില്ല" അയാള്‍ വ്യക്തമാക്കുന്നു.

"ചോളം ഇവിടെ സൗജന്യമായി കിട്ടും" എന്ന് കേന്ദ്രമന്ത്രി പറയുന്നു. എന്നാല്‍ ഒടുവില്‍ വഴിയോര കച്ചവടക്കാരന് പറഞ്ഞ വില നല്‍കി കേന്ദ്രമന്ത്രി ചോളം വാങ്ങുന്നുണ്ട്.  ഇന്ന് സിയോണിയിൽ നിന്ന് മണ്ട്‌ലയിലേക്ക് പോകുന്നു. നാടൻ ചോളം രുചിച്ചു. നാമെല്ലാവരും പ്രാദേശിക കർഷകരിൽ നിന്നും കടയുടമകളിൽ നിന്നും ഭക്ഷ്യവസ്തുക്കൾ വാങ്ങണം. ഇത് അവർക്ക് തൊഴിലും മായം കലരാത്ത സാധനങ്ങളും ഉറപ്പാക്കും, മന്ത്രി കുലസ്‌തെ വ്യാഴാഴ്ച വീഡിയോ സഹിതം ട്വീറ്റ് ചെയ്തു.

അതേ സമയം വഴിയോരത്തെ ചോള കച്ചവടക്കാരനുമായി കേന്ദ്രമന്ത്രി വിലപേശിയതിനെതിരെ മധ്യപ്രദേശിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത് എത്തി. അദ്ദേഹം വളരെ ദരിദ്രനാണ്, ഒരു കഷണം ചോളത്തിന് 15 രൂപ അദ്ദേഹത്തിന് വില കൂടുതലാണ്, സാധാരണ പൗരന്മാരുടെ അവസ്ഥ എന്തായിരിക്കും, മധ്യപ്രദേശ് കോൺഗ്രസ് മീഡിയ വിഭാഗം ചെയർമാൻ കെ കെ മിശ്ര ട്വീറ്റ് ചെയ്തു.

അതേ സമയം മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മിസ്റ്റർ കേന്ദ്രമന്ത്രിയെ  ന്യായീകരിച്ച് രംഗത്ത് എത്തി. അദ്ദേഹം തന്റെ കാറിൽ നിന്ന് ഇറങ്ങി ചോളക്കച്ച വിൽപനക്കാരനുമായി സംസാരിച്ചു. അവൻ ചോദിച്ചതില്‍ കൂടുതല്‍ പണവും കൊടുത്തു.

ജിഎസ്ടി നിരക്ക് വർദ്ധന, രൂപയുടെ മൂല്യത്തകർച്ച തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിക്കുകയും വിലക്കയറ്റം ചര്‍ച്ചയാകുകയും ചെയ്യുന്ന സമയത്താണ് കേന്ദ്രമന്ത്രിയുടെ വിലപേശല്‍  വീഡിയോ വൈറലാകുന്നത്.

വിവാഹ പാര്‍ട്ടി നടക്കുന്നിടത്തേക്ക് കൂറ്റൻ തിര ആ‍ഞ്ഞടിച്ചു; വീഡിയോ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ