സിനിമ വിട്ടെങ്കിലും ഇന്നും മിയയ്ക്ക് നിറയെ ആരാധകരുണ്ട്.

താൻ മരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി മോഡലും നടിയുമായ മിയ ഖലീഫ(Mia Khalifa). ‘ഞാൻ മരിച്ചിട്ടില്ല’ എന്ന രീതിയിലുള്ള ഒരു രസകരമായ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ടാണ് താരം രം​ഗത്തെത്തിയത്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട മിയയുടെ ഒരു പോസ്റ്റാണ് മരിച്ചുവെന്ന പ്രചരണത്തിന് പിന്നിൽ.

മിയ ഖലീഫയുടെ ഓര്‍മയിൽ എന്ന കുറിപ്പോടെ താരത്തിന്റെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ആരാധകര്‍ തെറ്റിദ്ധരിച്ചത്. ‘മിയ ഖലീഫയെ സ്നേഹിക്കുന്നവർ അവരെ ഓർമിച്ച് പ്രൊഫൈൽ സന്ദർശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു’, എന്നായിരുന്നു പോസ്റ്റ്. എന്നാൽ ഫോട്ടോയും ക്യാപ്ഷനും മാത്രം ശ്രദ്ധിച്ചവർ നടിക്ക് ആദരാഞ്ജലികളുമായി എത്തുകയായിരുന്നു. നേരത്തെയും മിയ മരിച്ചുവെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായിരുന്നു. 

Scroll to load tweet…

അടുത്തിടെ താൻ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് മിയ ഖലീഫ അറിയിച്ചിരുന്നു. സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്‌ബെർ​ഗായിരുന്നു മിയയുടെ ഭർത്താവ്. ഒരു വർഷത്തിലേറെ ആയി ദാമ്പത്യ ജീവിതം ശരിയാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ, അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും മിയ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരുന്നു. 

സിനിമ വിട്ടെങ്കിലും ഇന്നും മിയയ്ക്ക് നിറയെ ആരാധകരുണ്ട്. വിവാദങ്ങള്‍ക്കിടെ കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയറിയിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലും മിയ ഖലീഫ സജീവ സാന്നിധ്യമായിരുന്നു.