'ഇങ്ങനെയൊരു ഇന്ത്യ ഞങ്ങള്‍ക്ക് ആവശ്യമില്ല'; രാഹുല്‍ ഗാന്ധി

Published : Aug 09, 2018, 04:12 PM ISTUpdated : Aug 09, 2018, 04:14 PM IST
'ഇങ്ങനെയൊരു ഇന്ത്യ ഞങ്ങള്‍ക്ക് ആവശ്യമില്ല'; രാഹുല്‍ ഗാന്ധി

Synopsis

ദളിത് പ്രതിഷേധത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി. ദളിതുകള്‍ക്കെതിരായ വികാരവും കൊണ്ടാണ് നരേന്ദ്ര മോദി നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയുടെ  വിമർശനം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ജന്തര്‍മന്ദറിലെ ദളിത് ഐക്യദാര്‍ഢ്യ പരിപാടിയില്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ നിലവില്‍ ദളിതുകള്‍ക്ക് ഇടമില്ലെന്നും ഇങ്ങനെയൊരു ഇന്ത്യ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്തതിന് എതിരെ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ദളിതുകള്‍ക്കെതിരായി ചിന്തിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ദളിതുകളെ തകര്‍ക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും രാഹുല്‍ വിമര്‍ശിച്ചു. 

'പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. ആ നിയമം കോണ്‍ഗ്രസ് സംരക്ഷിക്കുക തന്നെ ചെയ്യും. ദളിതുകള്‍ക്കും ദരിദ്രര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കമെല്ലാം ഇടമുള്ള ഒരിന്ത്യയാണ് വേണ്ടത്. അതിനായി കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കും'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ
ആധാറിൽ സുപ്രധാനമായ മറുപടിയുമായി കേന്ദ്രം, ആർക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി; 'ആധാർ വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതം'