
വെല്ലൂര്‍: അവിഹിത ബന്ധം കയ്യോടെ പിടിച്ച ഭര്‍ത്താവിന്‍റെ ലൈംഗികാവയവം ഭാര്യ കടിച്ചുമുറിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലെ ഗുഡിയാതമിന് സമീപമുള്ള തുറൈമൂലൈ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ജയന്തിയെന്ന് നാല്‍പ്പത്തിയഞ്ചുകാരിക്കെതിരെ വധശ്രമത്തിന് പോലീസ് കേസ് എടുത്തി. സെന്താമരയെ എന്ന അമ്പതുകാരനെയാണ് ഇവര്‍ ആക്രമിച്ചത്. രക്തസ്രാവം ഉണ്ടായ നിലയിലാണ് ഇയാളെ നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ചെന്നൈയിലെ രാജീവ്ഗാന്ധി മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.
സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, ഞായറാഴ്ച ഗ്രാമത്തിലെ ക്ഷേത്രത്തിലെ ആടിമാസ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി സെന്താമര ജയന്തിയുമായി പുറത്തു പോയിരുന്നു. ക്ഷേത്രത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം തെരുവിലെ അലങ്കാരങ്ങളും മറ്റും കാണുന്നതിനായി ഇരുവരും പോകുകയും ഏകദേശം 1.30 യോടെ മടുത്തെന്നും അല്‍പ്പം വിശ്രമിക്കണമെന്നും പറഞ്ഞ് ജയന്തി വീട്ടിലേക്ക് മടങ്ങി.
ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഭാര്യ തിരിച്ചെത്താതയാപ്പോള്‍ സെന്താമര അന്വേഷിച്ചു ചെന്നു. തൊട്ടടുത്ത ഗ്രാമത്തിലെ യുവാവായ ദക്ഷിണാമൂര്‍ത്തിക്കൊപ്പം കാണരുതാത്ത നിലയില്‍ ഭാര്യയെ സെന്താമര കണ്ടു. രണ്ടുപേരെയും കയ്യോടെ പിടികൂടിയ സെന്താമര ഇക്കാര്യം നാട്ടുകാരെ അറിയിക്കും എന്ന് ഭീഷണിമുഴക്കി. എന്നാല്‍ പുറത്ത് സഹായത്തിന് വേണ്ടിയുള്ള സെന്താമരയുടെ വിളി എന്നാല്‍ പുറത്ത് എത്തിയില്ല.
നാട്ടുകാര്‍ ഓടിയെത്തി തങ്ങളെ ഉപദ്രവിക്കുമെന്ന് ഭയന്ന ഭാര്യയും കാമുകനും സെന്താമരുയുമായി മല്‍പ്പിടുത്തം നടത്തുന്നതിനിടയില്‍ സെന്താമരയുടെ മുണ്ടഴിഞ്ഞു പോയി. ഇതോടെ ജയന്തി ഭര്‍ത്താവിന്റെ ലൈംഗികാവയവത്തില്‍ കടിച്ചു. മുറിവേറ്റ് വേര്‍പെട്ട് രക്തം വരുന്ന നിലയിലേക്ക് എത്തിയതോടെ കാമുകനുമായി ജയന്തി ഓടി രക്ഷപ്പെട്ടു. ജയന്തിയെ ദക്ഷിണാമൂര്‍ത്തിയുടെ ഫോണ്‍ ട്രാക്ക് ചെയ്ത് പോലീസ് പിടികൂടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam