വൈഫൈയും ഹോട്ട് സ്പോട്ടും നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ: നവീകരണത്തിന്റെ ആദ്യഘട്ടം ഉത്തര റെയിൽവേയിൽ

Published : Sep 07, 2018, 12:02 AM ISTUpdated : Sep 10, 2018, 01:55 AM IST
വൈഫൈയും ഹോട്ട് സ്പോട്ടും നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ: നവീകരണത്തിന്റെ ആദ്യഘട്ടം ഉത്തര റെയിൽവേയിൽ

Synopsis

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിനിൽ സിസിടിവി സൗകര്യം ഒരുക്കും. കോച്ചുകൾ നിറം മാറ്റി നവീകരിക്കാനും പദ്ധതിയുണ്ട്. എക്സ്പ്രസ് ട്രെയിനുകളാണ് വൈഫൈ സംവിധാനത്തിന് തെരെഞ്ഞെടുത്തിരിക്കുന്നത്.   


ദില്ലി: നിലവിൽ റെയിൽവേ സ്റ്റേഷനുകളിൽ നൽകിയിട്ടുള്ള വൈഫൈ ഹോട്ട്സ്പോട്ട് സംവിധാനം ഓടുന്ന ട്രെയിനിലും ലഭ്യമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. വൃത്തിയ്ക്കും സുരക്ഷയ്ക്കും മുൻതൂക്കം നൽകിയായിരിക്കും റെയിൽവേ മാറ്റത്തിന് ഒരുങ്ങുന്നത്. ഉത്തരറെയിൽവേ സ്റ്റേഷനാണ് തെരെഞ്ഞെടുത്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിനിൽ സിസിടിവി സൗകര്യം ഒരുക്കും. കോച്ചുകൾ നിറം മാറ്റി നവീകരിക്കാനും പദ്ധതിയുണ്ട്. എക്സ്പ്രസ് ട്രെയിനുകളാണ് വൈഫൈ സംവിധാനത്തിന് തെരെഞ്ഞെടുത്തിരിക്കുന്നത്. 

ടോയ്ലെറ്റുകളുടെ നവീകരണം, ആധുനിക സീറ്റിം​ഗ് സംവിധാനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്കൃഷ്ട പദ്ധതിയിലുൾപ്പെടുത്തിയാണ് ഈ നവീകരണ പദ്ധതികൾക്ക് റെയിൽവേ ഒരുങ്ങുന്നത്. കോച്ചിന്റെ പ്രവേശന കവാടത്തിൽ ഇന്ത്യൻ പതാകയും മറുവശത്ത് സ്വച്ഛതാ അടയാളവുമുണ്ടായിരിക്കും. ഉത്തര റെയിൽവേ സ്റ്റേഷനിൽ അടുത്ത വർഷം ജനുവരിയോടെ ആരംഭിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ അവശേഷിക്കുന്ന പതിനഞ്ച് ഡിവിഷനുകളിലും പ്രാബല്യത്തിൽ വരുത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.  


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അരുണാചൽ തവാങ്ങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു, ഒരാൾക്കായി തെരച്ചിൽ, തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം
ജനുവരി 20 ബിജെപിക്ക് നിർണായക ദിവസം, ആറ് വർഷത്തെ നദ്ദ യു​ഗം അവസാനിക്കുന്നു, പുതിയ പ്രസിഡന്‍റ് വരും