
ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യൻ ഗുസ്തി താരം യോഗേശ്വർ ദത്ത്. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു ദത്തിന്റെ പ്രതികരണം. ഭീകരവാദത്തെ അനുകൂലിക്കുന്നവര്‍ ഇന്ത്യക്കാരായാലും വെടിവെച്ചുകൊല്ലണമെന്ന് യോഗേശ്വര്‍ ദത്ത് ട്വീറ്റിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദത്ത് ടാഗ് ചെയ്തിട്ടുണ്ട്.
'തിരിച്ചടിക്കാൻ സമയമായി കഴിഞ്ഞു. അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലാണ് ഇവർക്ക് മറുപടി നൽകേണ്ടത്. ഒരു ഭീകരൻ ജനിക്കുന്നതിന് മുൻപ് ആയിരം തവണ ചിന്തിക്കാൻ ഉതകുന്ന തരത്തിലാകണം തിരിച്ചടി നൽകേണ്ടത്. ശക്തമായ നടപടി സ്വീകരിക്കേണ്ട സമയം എത്തിക്കഴിഞ്ഞു. ഏതെങ്കിലും ഇന്ത്യക്കാരൻ ഭീകരവാദത്തെ പിന്തുണക്കുന്നുണ്ടെങ്കിൽ അവരെ വെടിവെച്ച് കൊല്ലണം. ഒരു അക്രമത്തെ മറ്റൊരു അക്രമം കൊണ്ടു മാത്രമേ ഇല്ലാതാക്കാൻ സാധിക്കൂ'- യോഗേശ്വര്‍ ദത്ത് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ഭീകരാക്രമണത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. വിഘടവാദികളുമായി ചര്‍ച്ചയാകാം. പാക്കിസ്ഥാനുമായും ചര്‍ച്ചയാകാം. പക്ഷേ, ഇത്തവണ അത് മേശയ്ക്ക് ഇരുവശവും ഇരുന്നല്ല. അത് യുദ്ധക്കളത്തിലാകാമെന്നാണ് ഗംഭീർ ട്വീറ്റ് ചെയ്തത്. സഹിച്ചത് ഇത്രത്തോളം മതിയെന്ന് പറഞ്ഞാണ് തന്‍റെ ട്വീറ്റ് ഗംഭീര്‍ അവസാനിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam