
ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് താരം ആസിഫ് അലിയുടെ മരിച്ചുപോയ മകളെ തീവ്രവാദിയെന്ന് വിളിച്ചയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. പാക്ക് ബാറ്റ്സ്മാന്‍ ആസിഫ് അലിയുടെ രണ്ടു വയസ്സുകാരിയായ മകള്‍ നൂര്‍ ഫാത്തിമ കഴിഞ്ഞ ദിവസമാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. മരണ വാര്‍ത്ത അറിഞ്ഞതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ അക്ഷയ് വൈഷ്ണവ് എന്നയാള്‍ നൂറിനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചത്.
മരിച്ച പെണ്‍കുട്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയിലടക്കം എത്തിയത്. എന്നാല്‍ അതിനിടെയാണ് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായ ഒരു ട്വീറ്റ് ഉണ്ടായത്. അക്ഷയ് വൈഷ്ണവ് എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നത്. 'അഭിനന്ദനങ്ങള്‍, ലോകത്തിന് ഒരു തീവ്രവാദി കുറഞ്ഞു കിട്ടിയെന്നായിരുന്നു ട്വീറ്റ്' നിരവധിപ്പേരാണ് ഇയാളുടെ ട്വീറ്റിനെതിരെ രംഗത്തെത്തിയത്.
മരിച്ചു പോയ രണ്ടുവയസ്സുകാരിയെ തീവ്രവാദിയെന്ന് വിളിക്കുന്നത് എത്ര നീചമാണ്. മറ്റൊരാളുടെ ദുഖത്തില്‍ ആനന്ദം കണ്ടെത്തുന്നു. ഒരു പിഞ്ചു കുഞ്ഞിനെ കുറിച്ച് ഇങ്ങനെ പറയാന്‍ എങ്ങനെ തോന്നുന്നുവെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കഴിഞ്ഞ ദിവസം യുഎസില്‍ വെച്ചായിരുന്നു കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ പെണ്‍കുട്ടി അന്തരിച്ചത്. ഇംഗ്ലണ്ട് പാക് മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ടിലുള്ള ആസിഫ് അലി മകളുടെ മരണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |