സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്

By Web TeamFirst Published Jun 25, 2020, 8:39 PM IST
Highlights

പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ മക്കയിലെയും ജിദ്ദയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

റിയാദ്: സൗദി അറേബ്യയിൽ കാറുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ജിദ്ദയിൽ- പുതിയ തീരദേശ പാതയിൽ അൽഖതാൻ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ജിദ്ദയിൽ നിന്നും മക്കയിൽ നിന്നുമുള്ള റെഡ് ക്രസൻറ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തി. പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ മക്കയിലെയും ജിദ്ദയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അഞ്ചു പേരെ ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും ഒരാളെ ഈസ്റ്റ് ജിദ്ദ ആശുപത്രിയിലും നാലു പേരെ മക്ക അൽനൂർ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി മക്ക റെഡ് ക്രസൻറ് വക്താവ് അബ്ദുൽ അസീസ് ബാദോമാൻ പറഞ്ഞു.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ യുഎഇ; പരീക്ഷണം മൂന്നാം ഘട്ടത്തില്‍

click me!