മസ്‍കത്ത്: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി മസ്കത്തിൽ മരണപ്പെട്ടു. തിരുവില്വാമല പഴമ്പാലക്കോട് തോട്ടത്തിൽ വീട്ടിൽ ശശിധരനാണ് ഇന്നലെ  രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്. ജൂൺ എട്ടാം തിയ്യതിയായിരുന്നു ഇദ്ദേഹത്തെ  റൂവിയിലെ 'അൽ നഹ്ദ' ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്

 നില വഷളായതിനെ തുടർന്ന് റോയൽ  ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. കഴിഞ്ഞ 15 ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഒമാനിൽ  കൊവിഡ് ബാധിച്ച് മരണപ്പെടുന്ന പതിനൊന്നാമത്തെ മലയാളിയാണ് ശശിധരൻ.