
കുവൈത്ത് സിറ്റി: മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 10 ടൺ മത്സ്യവും ചെമ്മീനും പിടിച്ചെടുത്ത് നശിപ്പിച്ചതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (GAFN) അറിയിച്ചു. പ്രാദേശിക മത്സ്യ മാർക്കറ്റിൽ ഇവ വിൽക്കുന്നത് തടയാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.
നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ഉൾപ്പെട്ട വ്യക്തികളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഷർഖ് മാർക്കറ്റിന് സമീപം മത്സ്യ ഗതാഗത വാഹനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഇവ പിടികൂടിയതെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അലി അൽ കന്ദരി പറഞ്ഞു. ഈ പരിശോധനയിൽ നാല് റഫ്രിജറേറ്റഡ് ട്രക്കുകളിലെ മുഴുവൻ സാധനങ്ങളും പിടിച്ചെടുത്തു. കേടായ കടൽവിഭവങ്ങൾ നശിപ്പിക്കുന്നതിനും അവയുടെ വിപണനം തടയുന്നതിനും പിഴ ചുമത്തുന്നതിനും ഉടനടി നിയമനടപടികൾ സ്വീകരിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും എല്ലാ താമസക്കാർക്കും പൗരന്മാർക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ