പൊതുപരിപാടിക്കിടെ വെടിവെപ്പ്, സൗദി യുവാവ് അറസ്റ്റില്‍

Published : Jul 19, 2025, 03:40 PM IST
saudi man arrested

Synopsis

വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിൽ കുടുങ്ങിയത്.

റിയാദ്: പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ് പിടിയിൽ. റിയാദിന് സമീപം അല്‍ഖർജ് പട്ടണത്തിൽ നടന്ന സാമൂഹിക പരിപാടിക്കിടെയാണ് ഇയാൾ തോക്കുമായെത്തി പരസ്യമായി വെടിയുതിർത്തത്. എന്നിട്ട് ഇതിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിൽ കുടുങ്ങിയത്. അറസ്റ്റിലായ പ്രതിയെ മേൽനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു