വമ്പൻ അവസരം, ആയിരത്തിലേറെ ഒഴിവുകള്‍! അറിയിപ്പ് പുറത്തുവിട്ട് അധികൃതര്‍, പ്രവാസികള്‍ക്കും അപേക്ഷിക്കാം

Published : Jan 15, 2024, 05:43 PM IST
വമ്പൻ അവസരം, ആയിരത്തിലേറെ ഒഴിവുകള്‍! അറിയിപ്പ് പുറത്തുവിട്ട് അധികൃതര്‍, പ്രവാസികള്‍ക്കും അപേക്ഷിക്കാം

Synopsis

ഇതില്‍ ഫ്യൂണറല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ 36 ഒഴിവുകളുമുണ്ട്. മരണപ്പെട്ടയാളുടെ ആചാര പ്രകാരമുള്ള കഴുകല്‍ നടത്താന്‍ പ്രവാസികള്‍ക്കായി മാറ്റിവെച്ചിട്ടുള്ളതാണ് ഈ 36 ഒഴിവുകള്‍.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആയിരത്തിലേറെ തൊഴിലവസരങ്ങള്‍. സ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കാമെന്ന് കുവൈത്ത് മുന്‍സിപ്പാലിറ്റി അധികൃകതര്‍ അറിയിച്ചു. വാര്‍ഷിക ബജറ്റ് റിപ്പോര്‍ട്ട് അനുസരിച്ച്  1,090 ഒഴിവുകളാണ് ഉള്ളത്.

ഇതില്‍ ഫ്യൂണറല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ 36 ഒഴിവുകളുമുണ്ട്. മരണപ്പെട്ടയാളുടെ ആചാര പ്രകാരമുള്ള കഴുകല്‍ നടത്താന്‍ പ്രവാസികള്‍ക്കായി മാറ്റിവെച്ചിട്ടുള്ളതാണ് ഈ 36 ഒഴിവുകള്‍. കൂടാതെ മൃതദേഹം കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ തസ്തികയില്‍ 25 തൊഴിലവസരങ്ങളുമുണ്ട്. അക്കൗണ്ടന്‍റുമാര്‍, ആര്‍ക്കിടെക്ചര്‍, ഇലക്ട്രിസിറ്റി, മെക്കാനിക്സ് എന്നിവയിലെ എഞ്ചിനീയര്‍മാര്‍ക്കുള്ള അവസരങ്ങളുമുണ്ട്. എന്നാല്‍ മുന്‍സിപ്പാലിറ്റിയുടെ ശാഖകളിലുള്ള അഡ്മിനിസ്ട്രേറ്റീവ് റോളുകള്‍ സ്വദേശി പൗരന്മാര്‍ക്ക് മാത്രമായി നീക്കിവെച്ചിരിക്കുകയാണ്. 2024 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ബജറ്റ്, വേതനത്തിനും നഷ്ടപരിഹാരത്തിനുമായി 190 ദശലക്ഷം കുവൈത്ത് ദിനാറാണ് വകയിരുത്തുന്നത്. നിലവിലെ ബജറ്റിനെ അപേക്ഷിച്ച് 9 ദശലക്ഷം കുവൈത്ത് ദിനാറിന്‍റെ വര്‍ധനവാണുള്ളത്. 

Read Also -  നോണ്‍ സ്റ്റോപ്പ് സര്‍വീസിന് പിന്നാലെ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്! കേരളത്തിലേക്കും പുതുവത്സര ഓഫര്‍

ഏകദേശം 483,200 ആളുകള്‍ കുവൈത്തില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 23 ശതമാനം വിദേശികളാണ്. ജിസിസി രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന അനുപാതമാണിത്. 2024 ഫെബ്രുവരി മുതലുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡാറ്റ പ്രകാരം സർക്കാർ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾ 1.9 ദശലക്ഷമാണ് . 75% സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. അതേസമയം, സമീപകാല സെൻസസ് പ്രകാരം കുവൈത്തിലെ 4.6 ദശലക്ഷം ജനസംഖ്യയിൽ നിലവിൽ ഏകദേശം 3.2 ദശലക്ഷമാണ് പ്രവാസികൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം