
റിയാദ്: സൗദിയില്‍(Saudi Arabia) അലക്കു കടകളില്‍ (ലോണ്‍ഡ്രി) കഴുകാനേല്‍പിച്ച വസ്ത്രങ്ങള്‍ തറയിലിട്ടാല്‍ ആയിരം റിയാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു. നിയമം ശനിയാഴ്ച മുതല്‍ നടപ്പാക്കും. പിഴ ചുമത്തുന്നതിന് മുമ്പ് മുന്നറിയിപ്പും തിരുത്താന്‍ അവസരവും നല്‍കും. ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്ത്രീകളുടെ ഗ്രൂമിങ് ഷോപ്പുകള്‍ക്കുള്ളില്‍ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നിരോധം, അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള ഗുണമേന്മ ഇല്ലാത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധം, ബാര്‍ബര്‍ ഷോപ്പുകളില്‍ സിംഗിള്‍ യൂസ് ഷേവിങ് സെറ്റ് വീണ്ടും ഉപയോഗിക്കുന്നതിനുള്ള നിരോധം എന്നിവ ലംഘിച്ചാലുള്ള പിഴകളും വാണിജ്യ സ്ഥാപനങ്ങളില്‍ ജോലിക്കാര്‍ക്ക് ബലദിയ കാര്‍ഡ് ഇല്ലെങ്കില്‍ ചുമത്തുന്ന പിഴകളുമെല്ലാം ശനിയാഴ്ച മുതല്‍ നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam