
അജ്‍മാന്‍: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അജ്മാനില്‍ 103 തടവുകാരെ മോചിപ്പിച്ചു. ഇവരുടെ 50 ലക്ഷം ദിര്‍ഹം (10 കോടിയിലധികം ഇന്ത്യന്‍ രൂപ) വരുന്ന ബാധ്യതകള്‍ തീര്‍ത്താണ് മോചനം സാധ്യമാക്കുന്നത്. മോചിതരാവുന്ന തടവുകാര്‍ക്ക് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാവാത്തതിന്റെ പേരില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് പിന്തുണ നല്‍കാനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയതെന്ന് അജ്‍മാന്‍ പ്യുനിറ്റീവ് ആന്റ് കറക്ഷണന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലഫ്. കേണല്‍ മുഹമ്മദ് മുബാറക് അല്‍ ഗഫ്‍ലി പറഞ്ഞു. കുടുംബനാഥന്റെ അസാന്നിദ്ധ്യത്തില്‍ ജീവിതം മുന്നോട്ട് നീക്കാന്‍ കഷ്ടപ്പെടുന്ന അവരുടെ കുടുംബാംഗങ്ങളെ സഹായിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. ഇത്തരമൊരു ഉദ്യമത്തിന് സഹായവും പിന്തുണയും നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam