ലഹരിക്കെതിരെ പോരാട്ടം കടുപ്പിക്കുന്നു; പിടിച്ചെടുത്തത് 11,250 കിലോഗ്രാം മയക്കുമരുന്ന്, 16 പേര്‍ അറസ്റ്റില്‍

Published : Nov 05, 2023, 07:36 PM IST
ലഹരിക്കെതിരെ പോരാട്ടം കടുപ്പിക്കുന്നു; പിടിച്ചെടുത്തത് 11,250 കിലോഗ്രാം മയക്കുമരുന്ന്,  16 പേര്‍ അറസ്റ്റില്‍

Synopsis

വ്യത്യസ്ത തരം ലഹരിമരുന്നുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ക്രിസ്റ്റല്‍ മെത്, ഹാഷിഷ്, കെമിക്കല്‍, കഞ്ചാവ് എന്നിവയും പിടികൂടിയ ലഹരിമരുന്ന് ശേഖരത്തില്‍പ്പെടുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 16 പേര്‍ അറസ്റ്റില്‍. 12 വ്യത്യസ്ത കേസുകളിലാണ് ഇവര്‍ പിടിയിലായത്. ആകെ 11,250 കിലോഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തു. 

വ്യത്യസ്ത തരം ലഹരിമരുന്നുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ക്രിസ്റ്റല്‍ മെത്, ഹാഷിഷ്, കെമിക്കല്‍, കഞ്ചാവ് എന്നിവയും പിടികൂടിയ ലഹരിമരുന്ന് ശേഖരത്തില്‍പ്പെടുന്നു. ഇതിന് പുറമെ രണ്ട് കിലോഗ്രാം ലിറിക്ക പൗഡര്‍, 3,200 സൈക്കോട്രോപിക് ഗുളികകള്‍, 15 കുപ്പി മദ്യം, കൃഷിക്ക് അനുയോജ്യമായ കഞ്ചാവ് വിത്തുകള്‍, നാല് ലൈസന്‍സില്ലാത്ത തോക്കുകള്‍, വെടിയുണ്ടകള്‍ എന്നിവയും പിടിച്ചെടുത്തു. കള്ളക്കടത്തിനും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഇവ സൂക്ഷിച്ചതെന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പിടികൂടിയ പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Read Also - 'പൊതുധാര്‍മ്മികത ലംഘിച്ച്' റോഡില്‍ യുവതിയുടെ ഡാന്‍സ്, സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍, പിന്നാലെ അറസ്റ്റ്

പ്രവാസി ബാച്ചിലര്‍മാരുടെ താമസം സംബന്ധിച്ച് പുതിയ നിയമം വരുന്നു; കര്‍ശന വ്യവസ്ഥകളില്‍ ഇളവ് ഒരു ജോലിയില്‍ മാത്രം

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ബാച്ചിലര്‍മാരുടെ താമസ സ്ഥലങ്ങള്‍ സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരുന്നു. രാജ്യത്തെ പ്രത്യേക താമസ മേഖലകളില്‍ നിന്ന് ബാച്ചിലര്‍മാരെ പൂര്‍ണമായി ഒഴിവാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള നിയമത്തിന്റെ കരട് കുവൈത്ത് മുനിസിപ്പില്‍കാര്യ മന്ത്രിയും കമ്മ്യൂണിക്കേഷന്‍സ് അഫയേഴ്സ് സഹമന്ത്രിയുമായ ഫഹദ് അല്‍ ശൗല മന്ത്രിസഭയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു.

ഫത്വ - നിയമ നിര്‍മാണ വകുപ്പില്‍ നിന്നുള്ള അംഗീകാരം ലഭിച്ച ശേഷമാണ് ബില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് രാജ്യത്തെ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്തിലെ കുടുംബ താമസ മേഖലകളിലും പ്രൈവറ്റ് ഹൗസിങ് ഏരിയകളിലും  പ്രവാസി ബാച്ചിലര്‍മാര്‍ വീടുകളോ വീടുകളുടെ ഭാഗമോ വാടകയ്ക്ക് എടുത്ത് താമസിക്കുന്നത് വിലക്കുന്ന വകുപ്പുകള്‍ പുതിയതായി അവതരിപ്പിച്ച നിയമത്തിലുണ്ട്. പ്രവാസി ബാച്ചിലര്‍മാര്‍ ഈ മേഖലകളില്‍ താമസിക്കുന്നതിന് സമ്പൂര്‍ണ നിരോധനം കൊണ്ടുവരും.

ഇതിന് പുറമെ ഈ നിരോധനത്തിന്റെ പരിധിയില്‍ വരാത്ത വിദേശികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്ന ഉടമകള്‍ വാടക കരാറിന്റെ പകര്‍പ്പ് മുനിസിപ്പാലിറ്റിക്ക് സമര്‍പ്പിക്കുകയും പ്രാദേശിക മേയറുടെ അംഗീകാരം വാങ്ങുകയും ചെയ്യണം. ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഉണ്ടാക്കിയ കരാറുകള്‍ക്കും ധാരണകള്‍ക്കും നിയമ സാധുതയുണ്ടാവുകയില്ല. കുടുംബങ്ങള്‍ക്ക് താമസിക്കാനായി നിജപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലും പ്രൈവറ്റ് ഹൗസിങ് ഏരിയകളിലും വാടകയ്ക്കോ അല്ലാതെയോ താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാര്‍ക്ക് സിവില്‍ കാര്‍ഡ് അനുവദിക്കില്ലെന്നും നിയമത്തില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം