Asianet News MalayalamAsianet News Malayalam

'പൊതുധാര്‍മ്മികത ലംഘിച്ച്' റോഡില്‍ യുവതിയുടെ ഡാന്‍സ്, സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍, പിന്നാലെ അറസ്റ്റ്

യുവതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

woman arrested for road dance in riyadh
Author
First Published Nov 4, 2023, 1:03 PM IST

റിയാദ്: സൗദി അറേബ്യയില്‍ റോഡില്‍ കാര്‍ നിര്‍ത്തി ഡാന്‍സ് ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തു. റിയാദില്‍ റോഡില്‍ കാര്‍ നിര്‍ത്തിയ ശേഷം യുവതി നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുധാര്‍മ്മികത ലംഘിക്കുകയും ചെയ്തതെന്ന കേസിലാണ് യുവതിയെ സെക്യൂരിറ്റി പട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തത്.

യുവതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. യുവതിയുടെ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നിര്‍ത്തിയിട്ട കാറിന് സമീപം യുവതി ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കാറിന്റെ ഒരു ഡോര്‍ തുറന്നു കിടക്കുന്നതും റെക്കോര്‍ഡ് ചെയ്ത പാട്ടിന് അനുസരിച്ച് യുവതി നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. 

Read Also -  യാത്രികരേ ഇതിലേ ഇതിലേ...ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട, പാസ്പോർട്ടും ടിക്കറ്റും മതി, കറങ്ങി കണ്ടുവരാം ഈ രാജ്യം

സൗദി ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്നത് 40 മലയാളികളടക്കം 115 ഇന്ത്യൻ തടവുകാര്‍  

റിയാദ്: സൗദി അറേബ്യയിലെ തെക്കൻ പ്രവശ്യയായ അസീർ മേഖലയിലെ അബഹ, ഖമീസ് മുഷൈത്ത്, മൊഹയിൽ അസീർ ജയിലുകളിലായി 115 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. വിവിധ കുറ്റകൃത്യങ്ങളിലാണ് ഇവർ തടവിൽ കഴിയുന്നതെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിെൻറ ജയിൽ സന്ദർശനത്തിൽ കണ്ടെത്തിയത്. കൊലപാതക കേസിൽ പ്രതിയായി 14 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു.

വാഹനാപകട കേസിൽ മോചനദ്രവ്യം നൽകാൻ കഴിയാത്തതിന്‍റെ പേരിൽ പ്രതിയായ ഒരാളും മയക്കു മരുന്നുകളുടെ ഉപയോഗം, വിതരണം എന്നീ കുറ്റകൃത്യങ്ങളിൽ പെട്ടവരും ജോലിസ്ഥലങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയവരും സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ കൈക്കൂലി നൽകിയവരും നിയമലംഘകരെ സംരംക്ഷിച്ചവരും മോഷണകുറ്റം ചുമത്തപ്പെട്ടവരുമാണ് ജയിലുകളിലുള്ളത്.

മദ്യപിച്ച് വാഹനമോടിച്ചു പൊലീസ് വാഹനം കേടുവരുത്തിയ ഒരു മലയാളിയും ഇതിൽ ഉൾപ്പെടുന്നു. പതിവിലും വിപരീതമായി കൂടുതൽ ആളുകൾ മലയാളികളാണ്. അടുത്തകാലത്ത് മയക്കുമരുന്ന് നിയന്ത്രണ കാമ്പയിനെ തുടർന്ന് പിടിയിലായവരാണ് മലയാളികളിൽ അധികവും. എട്ടും പത്തും വർഷം ജയിൽശിക്ഷയും വലിയ തുക പിഴയുമാണ് മയക്കുമരുന്നു കേസിൽ ഉൾപ്പെട്ടവർക്ക് ചുമത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios