ഒമാനില്‍ കൊവിഡ് ബാധിച്ച് 12 പേര്‍ കൂടി മരിച്ചു; ഇന്ന് 1067 പേര്‍ക്ക് കൂടി രോഗം

Published : Jul 25, 2020, 04:00 PM IST
ഒമാനില്‍ കൊവിഡ് ബാധിച്ച് 12 പേര്‍ കൂടി മരിച്ചു; ഇന്ന് 1067 പേര്‍ക്ക് കൂടി രോഗം

Synopsis

ഇന്ന് 1067 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 959 പേര്‍ സ്വദേശികളും 108 പേര്‍ വിദേശികളുമാണ്.  ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 74,858 ആയി.

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 12 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 371 ആയി. ഇന്ന് 1067 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 959 പേര്‍ സ്വദേശികളും 108 പേര്‍ വിദേശികളുമാണ്.  ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 74,858 ആയി.

അതേസമയം ഇന്ന് മാത്രം രാജ്യത്ത് 1054 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 54,061 ആയി. ഇപ്പോള്‍ 570 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 167 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ