തൊഴിൽ നിയമം ലംഘിച്ചു; 15 പ്രവാസികൾ അറസ്റ്റിൽ

Published : Nov 29, 2023, 10:04 PM IST
തൊഴിൽ നിയമം ലംഘിച്ചു; 15  പ്രവാസികൾ അറസ്റ്റിൽ

Synopsis

ദോഫാർ ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ, റോയൽ ഒമാൻ പോലീസിന്റെയും സാമൂഹിക വികസന മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ഗവർണറേറ്റിലെ പ്രവാസി വഴിയോരക്കച്ചവടക്കാർക്കും യാചകർക്കുമെതിരെ നടത്തിയ പരിശോധനയിൽ 15 പേരെ നിയമലംഘനം ആരോപിച്ച് അറസ്റ്റ് ചെയ്തു.

മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 15 പ്രവാസികൾ അറസ്റ്റിലായി. ദോഫാർ ഗവർണറേറ്റിൽ തൊഴിൽ  മന്ത്രാലയം നടത്തിയ പരിശോധനയിലാണ്  15   പ്രവാസികൾ പിടിയിലായത്.

ദോഫാർ ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ, റോയൽ ഒമാൻ പോലീസിന്റെയും സാമൂഹിക വികസന മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ഗവർണറേറ്റിലെ പ്രവാസി വഴിയോരക്കച്ചവടക്കാർക്കും യാചകർക്കുമെതിരെ നടത്തിയ പരിശോധനയിൽ 15 പേരെ നിയമലംഘനം ആരോപിച്ച് അറസ്റ്റ് ചെയ്തു. ഇന്ന് ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ  വാർത്താകുറിപ്പിലാണ് തൊഴിൽ നിയമം ലംഖിച്ച പതിനഞ്ചു പേരുടെ  അറസ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Read Also -  10 സെക്കന്‍ഡില്‍ ചെക്ക്-ഇന്‍, ബോര്‍ഡിങിന് മൂന്ന് സെക്കന്‍ഡ്; അതിവേഗം, അത്യാധുനികം ഈ വിമാനത്താവളം

കഴിഞ്ഞ ദിവസം തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിലായിരുന്നു. മസ്കറ്റ് ഗവർണറേറ്റിൽ തൊഴിൽ  മന്ത്രാലയം നടത്തിയ പരിശോധനയിലാണ്  25  പ്രവാസികൾ പിടിയിലായത്.

മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറയ്യാത്തിലെയും അമേറാത്തിലെയും വിലായത്തുകളിൽ പ്രവാസി തൊഴിലാളികൾ നടത്തുന്ന നിയമ രഹിത വിൽപ്പനകളെ ചെറുക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ വെൽഫെയർ ജനറൽ ഡയറക്ടറേറ്റ്  ഒരു പരിശോധന ക്യാംപെയിൻ നടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി. ക്യാംപെയിനിൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് 25 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും  തൊഴിൽ മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിൽ കൂട്ടിച്ചേർത്തു.  

അടുത്തിടെ ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയതിന് രണ്ടു പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 84 കിലോഗ്രാം ഹാഷിഷും 19 കിലോഗ്രാം ക്രിസ്റ്റൽ മെത്തും കടത്തിയതിനാണ് അറസ്റ്റ് എന്ന്  റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറിപ്പിൽ പറയുന്നു. ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയും വടക്കൻ ബാത്തിനാ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് അറസ്റ്റ് ചെയ്തത്. ഇരു പ്രതികൾക്കെതിരെ ഉള്ള  നിയമ നടപടികൾ പൂർത്തിയാക്കിയതായും പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു