സൗദി അറേബ്യയില്‍ കനത്ത മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ, പെൺകുട്ടി മുങ്ങി മരിച്ചു

Published : May 30, 2023, 05:53 PM IST
സൗദി അറേബ്യയില്‍ കനത്ത മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ, പെൺകുട്ടി മുങ്ങി മരിച്ചു

Synopsis

 മഴയുടെ ദൃശ്യങ്ങൾ കാണാനെത്തിയ 15 കാരിയായ യെമനി പെൺകുട്ടിയാണ് മരിച്ചത്. അൽ ദഹദ ഡിസ്ട്രിക്റ്റിലാണ് പെൺകുട്ടി അപകടത്തിൽപെട്ടത്.

റിയാദ്: സൗദിയിൽ കനത്ത മഴയെ തുടർന്ന് കുത്തിയൊലിച്ച മലവെള്ള പാച്ചിലിൽ അകപ്പെട്ട് പെൺകുട്ടി മുങ്ങി മരിച്ചു. തെക്കൻ സൗദിയിലെ നജ്‌റാനിലാണ്  ശക്തമായ മഴയിൽ നിറഞ്ഞൊഴുകിയ അജ്മ താഴ്‌വരയിൽ പെൺകുട്ടി മുങ്ങിമരിച്ചത്. മഴയുടെ ദൃശ്യങ്ങൾ കാണാനെത്തിയ 15 കാരിയായ യെമനി പെൺകുട്ടിയാണ് മരിച്ചത്. 

അൽ ദഹദ ഡിസ്ട്രിക്റ്റിലാണ് പെൺകുട്ടി അപകടത്തിൽപെട്ടത്. വിവരം ലഭിച്ചതിനെതുടർന്ന് സംഭവസ്ഥലത്തു കുതിച്ചെത്തിയ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ പെൺകുട്ടിയെ വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Read also:  കുവൈത്തില്‍ ഒരു മാസം മുമ്പ് കാണാതായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി

പൊതുസ്ഥലത്തെ പൊലീസ് നടപടി ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു; രണ്ട് പ്രവാസികള്‍ കുടുങ്ങി
റിയാദ്: സൗദി അറേബ്യയില്‍ പൊതുസ്ഥലത്തെ പൊലീസ് നടപടി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രവാസികള്‍ കുടുങ്ങി. ഒരു ഇന്ത്യക്കാരനും പാകിസ്ഥാന്‍ സ്വദേശിയുമാണ് മദീന പൊലീസിന്റെ പിടിയിലായത്. സുരക്ഷാ സംബന്ധമായ ഒരു കേസിലെ പ്രതിയെ പൊതുസ്ഥലത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇവര്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പണ്ട് പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ