
റിയാദ്: സൗദി തലസ്ഥാന നഗരമദ്ധ്യത്തിൽ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു തകർന്നു. അമിതവേഗതയിൽ കാർ വന്നു ഇടിച്ചതോടെ മരം റോഡിലേക്ക് ഒടിഞ്ഞ് വീഴുകയും ചെയ്‍തു. തിരിച്ചറിയാൽ പോലും സാധിക്കാത്ത തരത്തിൽ കാർ തകർന്നു. വാഹനത്തിലെ യാത്രക്കാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ ആളുകള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
Read also: തൊഴിൽ വിസക്ക് വിരലടയാളം നൽകണമെന്ന നിയമം താത്കാലികമായി മരവിപ്പിച്ചു
ഉറങ്ങിക്കിടക്കുന്നതിനിടെ ഭര്‍ത്താവിനെ പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയില്‍ ഭര്‍ത്താവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി. ശഅ്ബാന സാലിം യഹ്‍യ സഈദ് എന്ന യെമന്‍ സ്വദേശിനിയുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
പ്രതിയുടെ ഭര്‍ത്താവായ സൗദി പൗരന്‍ സാലിം ബിന്‍ അബ്‍ദുല്ല ഈസയെയാണ് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതിനായി കട്ടിലില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് മരണം സംഭവിച്ചത്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി യുവതിക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതികളും ശിക്ഷ ശരിവെച്ച ശേഷം കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി വധശിക്ഷ നടപ്പാക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു.
Read also: നാട്ടില്‍ നിന്നെത്തിയ മലയാളി ദുബൈ വിമാനത്താവളത്തില്‍ വെച്ച് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ