
കുവൈത്ത് സിറ്റി: കുവൈത്തിൽ 61 ഇന്ത്യക്കാരടക്കം 151 പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2399 ആയി. പതിനാല് പേരാണ് കുവൈത്തിൽ ഇതുവരെ മരിച്ചത്.
ഒരു മാസക്കാലം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ 41 കാരനായ കുവൈത്ത് പൗരനാണ് മരണമടഞ്ഞത്. പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 61 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1310 ആയി ഉയർന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 60 ഇന്ത്യക്കാർ ഉൾപ്പെടെ 132 പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്.
വിവിധ രാജ്യക്കാരായ ഏഴ് പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. യുഎഇ, തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തിയ 12 കുവൈത്തികൾക്കും ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിൽ ഉണ്ടായിരുന്ന 55 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 498 ആയി. ഇപ്പോള്‍ ചികിത്സയിലുള്ള 1887 പേരിൽ 55 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ 22 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read more: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാതെ വിമാനകമ്പനികള്‍; വിശദീകരണവുമായി കേന്ദ്രം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam