പരിശീലകൻ വളർത്തുന്ന സിംഹത്തിന്‍റെ ആക്രമണത്തിൽ 17കാരന് ഗുരുതര പരിക്ക്; തലക്കും മുഖത്തും ആഴത്തിൽ മുറിവേറ്റു

Published : Jan 31, 2025, 11:31 AM IST
പരിശീലകൻ വളർത്തുന്ന സിംഹത്തിന്‍റെ ആക്രമണത്തിൽ 17കാരന് ഗുരുതര പരിക്ക്; തലക്കും മുഖത്തും ആഴത്തിൽ മുറിവേറ്റു

Synopsis

പതിനേഴുകാരന്‍റെ തലയ്ക്കും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഗുരുതര പരിക്കേറ്റു. 

ദോഹ: ഖത്തറിൽ സിംഹത്തിന്‍റെ ആക്രമണത്തില്‍ പതിനേഴുകാരന് ഗുരുതര പരിക്ക്. സ്വദേശി പൗരനാണ് പരിക്കേറ്റത്. ഉംസലാൽ ഏരിയയിലെ വളര്‍ത്തുകേന്ദ്രത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മൃഗങ്ങളുടെ ട്രെയിനറായ ഒരു വ്യക്തി വളര്‍ത്തുന്ന സിംഹമാണ് ആക്രമിച്ചതെന്ന് അല്‍ ശര്‍ഖ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ആക്രമണത്തില്‍ കൗമാരക്കാരന്‍റെ തലയ്ക്കും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഗുരുതര പരിക്കേറ്റു. ഏകദേശം രണ്ടാഴ്ച മുമ്പാണ് സംഭവം ഉണ്ടായത്. തലയ്ക്കും മുഖത്തും പരിക്കേറ്റ യുവാവ്​ ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ വിദഗ്​ധ ചികിത്സ തേടിയ ശേഷം വിശ്രമത്തിലാണ്​. യുവാവ്​ 2022ൽ നാല്​ മാസം പ്രായമുള്ള സിംഹത്തെ വളർത്താനായി തന്‍റെ മകൻ ദത്തെടുത്തിരുന്നതായി പരിക്കേറ്റ പതിനേഴുകാരന്‍റെ അമ്മയെ ഉദ്ധരിച്ച്‘അൽ ശർഖ്​’ റിപ്പോർട്ട്​ ചെയ്​തു. എന്നാൽ,  സിംഹകുട്ടിയിൽ നിന്നും അലർജി പിടിപെട്ടതോടെ ഇവയുടെ പരിപാലനത്തിനും പരിശീലനത്തിനും വിദഗ്​ധനായ ഒരാളെ ഏൽപിക്കുകയായിരുന്നു.

Read Also - റോഡിലൂടെ കയ്യിലൊരു കുപ്പിയുമായി നടന്നു, കണ്ടാൽ കുടിവെള്ളം; സംശയം തോന്നി പരിശോധന, പ്രവാസി കുവൈത്തിൽ പിടിയിൽ

കഴിഞ്ഞ രണ്ടര വർഷത്തിനിടെ മൂന്നു തവണ മാത്രമാണ്​ 17കാരൻ താൻ വളർത്താൻ ഏൽപിച്ച സിംഹത്തെ സന്ദർശിച്ചത്​. കഴിഞ്ഞ വർഷം സെപ്​റ്റംബറിലും നവംബറിലും കാണാനെത്തിയപ്പോൾ കൂട്ടിൽ അടച്ച നിലയിലായിരുന്നു സിംഹത്തെ കണ്ടത്​. എന്നാൽ, ഇത്തവണ എത്തിയപ്പോൾ സിംഹത്തെ കൂട്ടിൽ നിന്നിറക്കിയ നിലയിലായിരുന്നു. ഈ സിംഹത്തിന്‍റെ കൂടെയുണ്ടായിരുന്ന മറ്റൊരു സിംഹമാണ് 17കാരനെ ആക്രമിച്ചത്. ട്രെയിനര്‍ വളര്‍ത്തുന്ന ഏഴ് വയസ്സുള്ള സിംഹമാണ് ആക്രമിച്ചത്. മകൻ ദത്തെടുത്ത സിംഹമല്ല ആക്രമിച്ചതെന്നും, പരിശീലകന് കീഴിലെ മറ്റൊരു സിംഹത്തിന്‍റെ ആക്രമണത്തിലാണ്​ മകന്​ പരിക്കേറ്റതെന്നും ഇദ്ദേഹത്തിന്‍റെ മാതാവ്​ പറഞ്ഞു. തലക്കും മുഖത്തും ആഴത്തിൽ മുറിവേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശസ്​ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. നാലു ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.12 ദിവസത്തിനു ശേഷം വീട്ടിലേക്ക്​ മാറ്റുകയും ചെയ്​തു. മകൻ ആരോഗ്യ നില വീണ്ടെടുക്കുന്നതായി മാതാവ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ