
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ലഹരി മരുന്ന് കേസുകളില്‍ 21 പേരെയാണ് അറസ്റ്റ് ചെയ്തത്. 17 കേസുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്. 18 കിലോ ലഹരിമരുന്നാണ് പിടികൂടിയത്.
ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്മെന്‍റ് ഫോർ കോംബാറ്റിങ് നാർക്കോട്ടിക്സ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിയിലായവരില്‍ നിന്ന് 6.213 കിലോഗ്രാം ഹാഷിഷ്, 8.16 കിലോഗ്രാം കഞ്ചാവ്, 3.11 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 153 ഗ്രാം കൊക്കെയ്ൻ, 10 ഗ്രാം ഹെറോയിൻ, 12,042 ലൈറിക്ക കാപ്സ്യൂളുകൾ, 400 കാപ്റ്റഗൺ ഗുളികകൾ, 147 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമെ , ഒമ്പത് വെടിയുണ്ടകൾ, ലഹരിമരുന്ന് വിൽപനയിൽ നിന്ന് ലഭിച്ചതായി സംശയിക്കുന്ന 20,825 ദിനാര്‍ പണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും തുടര്‍ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
Read Also - ഒമാനികളെയും പിന്നിലാക്കി, പുതിയ കണക്ക് പുറത്ത്; മസ്കറ്റ് വിമാനത്താവളം വഴി കൂടുതൽ പറന്നത് ഇന്ത്യക്കാർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam