താമസ സ്ഥലത്തെ ബാത്ത്​റൂമിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം മൂലം മലയാളി ദുബൈയിൽ മരിച്ചു

Published : Jan 26, 2025, 01:04 PM IST
താമസ സ്ഥലത്തെ ബാത്ത്​റൂമിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം മൂലം മലയാളി ദുബൈയിൽ മരിച്ചു

Synopsis

മലയാളി ദുബൈയിൽ മരിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.

ദുബൈ: പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. ആലപ്പുഴ കായംകുളം സ്വദേശി ബിനു വർഗീസ്(47) ആണ് ദുബൈയിൽ മരിച്ചത്. ദുബൈയിലെ ജെഎസ്എസ് കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. കഴിഞ്ഞ ദിവസം ദുബൈയിലെ താമസ സ്ഥലത്തെ ബാത്ത്​റൂമിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

ആംബുലൻസും ദുബൈ പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണ കാരണമെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഭാര്യ: ഷൈല. മക്കൾ: ബ്ലെസ് (ബി.ബി.എ വിദ്യാർഥി), ബെൻ (പ്ലസ് വൺ വിദ്യാർഥി). 

Read Also -  പ്രഭാത സവാരിക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകളുടെ വിവാഹത്തിന് പോയി തിരിച്ചെത്തിയിട്ട് രണ്ട് മാസം; ഹൃദയാഘാതം മൂലം പ്രവാസി റിയാദിൽ മരിച്ചു
‘ദി കംബാക്ക്’ ബോക്സിങ് പോരാട്ടത്തിന് ജിദ്ദയിൽ തുടക്കം; ഇടിക്കൂട്ടിലെ ആദ്യ പോരിൽ സൗദി താരം സുൽത്താൻ അൽ മുഹമ്മദിന് ജയം