Latest Videos

20 പ്രവാസികൾ ഒരുമിച്ച് എടുത്ത ടിക്കറ്റിന് യുഎഇയിൽ 7.9 കോടിയുടെ സമ്മാനം

By Web TeamFirst Published Jul 7, 2022, 8:52 AM IST
Highlights

ദുബൈയിൽ 20 വർഷമായി ജോലി ചെയ്യുന്ന റബീഷ് രാജേന്ദ്രൻ അൽ കബീർ ട്രാൻസ്‍പോർട്ട് കമ്പനിയിൽ ട്രക്ക് ഡ്രൈവറാണ്. രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ അദ്ദേഹം സമ്മാന വിവരം അറിഞ്ഞപ്പോൾ എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. 

ദുബൈ: 20 പ്രവാസികൾ ഒരുമിച്ച് എടുത്ത ടിക്കറ്റിന് ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം. മലയാളിയായ റബീഷ് രാജേന്ദ്രന്റെ പേരിൽ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന എടുത്ത ടിക്കറ്റിലാണ് പത്ത് ലക്ഷം ഡോളറിന്റെ (7.9 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ വെച്ചായിരുന്നു ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലേനിയം മില്യനയർ നറുക്കെടുപ്പ് നടന്നത്.

ജൂൺ 19നാണ് റബീഷും സുഹൃത്തുക്കളും സമ്മാനാർഹമായ 4369 -ാം നമ്പർ ടിക്കറ്റ് ഓൺലൈൻ വഴി എടുത്തത്. 43 വയസുകാരനായ റബീഷ് രാജേന്ദ്രൻ തന്റെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കഴി‌ഞ്ഞ‌ ഒരു വർഷത്തിലേറെയായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. ഓരോ മാസവും ഓരോരുത്തരുടെ പേരിലാണ് ടിക്കറ്റുകൾ ഇവർ എടുത്തുകൊണ്ടിരുന്നത്.

Read also: ഓടിയ കിലോമീറ്ററില്‍ കൃത്രിമം കാണിച്ച് കാര്‍ വിറ്റയാളിന് കോടതിയില്‍ നിന്ന് പണി കിട്ടി

ദുബൈയിൽ 20 വർഷമായി ജോലി ചെയ്യുന്ന റബീഷ് രാജേന്ദ്രൻ അൽ കബീർ ട്രാൻസ്‍പോർട്ട് കമ്പനിയിൽ ട്രക്ക് ഡ്രൈവറാണ്. രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ അദ്ദേഹം സമ്മാന വിവരം അറിഞ്ഞപ്പോൾ എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. സമ്മാനം ലഭിച്ച വിവരം ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇതെല്ലാം സാധ്യമാക്കിയതിന് ദുബൈ ഡ്യൂട്ടി ഫ്രീയോട് താനും സുഹൃത്തുക്കളും നേരിട്ട് നന്ദി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1999ൽ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം ഒന്നാം സമ്മാനം നേടുന്ന 193-ാമത്തെ ഇന്ത്യക്കാരനാണ് റബീഷ് രാജേന്ദ്രൻ. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ പങ്കെടുക്കാനായി ഏറ്റവുമധികം ടിക്കറ്റുകൾ വാങ്ങുന്നതും ഏറ്റവുമധികം വിജയികളായിട്ടുള്ളതും ഇന്ത്യക്കാരാണ്. ഇന്ന് തന്നെ നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ ഹരിറാം രാമനാഥൻ ബി.എം.ഡബ്ല്യൂവിന്റെ ആഡംബര കാർ സ്വന്തമാക്കി.

Read also:  സൗദി അറേബ്യയില്‍ ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് രണ്ട് പ്രവാസികള്‍ മരിച്ചു

click me!