വേശ്യാവൃത്തി; പൊലീസ് പരിശോധനയില്‍ 20 പ്രവാസികളെ പിടികൂടി

Published : Jun 04, 2022, 12:41 PM IST
വേശ്യാവൃത്തി; പൊലീസ് പരിശോധനയില്‍ 20 പ്രവാസികളെ പിടികൂടി

Synopsis

ഫര്‍വാനിയ ഏരിയയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 20 പ്രവാസികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫര്‍വാനിയ ഏരിയയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

Read also: വേശ്യാവൃത്തി; സ്ത്രീകളുള്‍പ്പെടെ 11 പേര്‍ കുവൈത്തില്‍ പിടിയില്‍


കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭൂചലനം. റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നുണ്ട്. 
 

അതേസമയം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം 5.5 തീവ്രതയുള്ള ഭൂചലനമാണ് കുവൈത്തില്‍ അനുഭവപ്പെട്ടതെന്ന് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇ സമയം പുലര്‍ച്ചെ 5.28നായിരുന്നു കുവൈത്തില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും യുഎഇ ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്‍തു.
 


അബുദാബി: യുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 56 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍. ഫെബ്രുവരിയില്‍ റഷ്യ - യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവാണ് വില കൂടാനുള്ള പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

2015 ഓഗസ്റ്റ് മാസത്തില്‍ യുഎഇയില്‍ ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായാണ് ഇന്ധനവില ലിറ്ററിന് നാല് ദിര്‍ഹത്തിന് മുകളിലെത്തുന്നത്. മെയ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ഉയര്‍ന്ന വിലയാണ് രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. 

സൂപ്പര്‍ 98 പെട്രോളിന്റെ വില 3.66 ദിര്‍ഹത്തില്‍ നിന്ന് 4.15 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ മാസം 3.55 ദിര്‍ഹമായിരുന്ന സ്‍പെഷ്യല്‍ 95 പെട്രോളിന് ജൂണ്‍ മാസത്തില്‍ 4.03 ദിര്‍ഹമാണ് വില. ഇ-പ്ലസ് പെട്രോളിന് 3.96 ദിര്‍ഹമാണ് ജൂണ്‍ മാസത്തെ വില. മെയ് മാസത്തില്‍ ഇത് 3.48 ദിര്‍ഹമായിരുന്നു. ഡീസല്‍ വിലയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മെയ് മാസത്തില്‍ 4.08 ദിര്‍ഹമായിരുന്ന ഡീസല്‍ വില 4.14 ദിര്‍ഹമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

സൂപ്പര്‍ 98 പെട്രോളിന് ഈ വര്‍ഷം ജനുവരിയില്‍ 2.65 ദിര്‍ഹമായിരുന്നു വില. അവിടെ നിന്ന് ജൂണ്‍ മാസത്തിലെത്തുമ്പോള്‍ വില 4.15 ദിര്‍ഹത്തിലെത്തി. 56 ശതമാനമാണ് ഈ വര്‍ദ്ധനവ്. സ്പെഷ്യല്‍ 95 പെട്രോളിന് ജനുവരിയിലെ 2.53 ദിര്‍ഹത്തില്‍ നിന്ന് ജൂണ്‍ മാസത്തില്‍ വില 4.03 ദിര്‍ഹമായി. ജനുവരിയില്‍ 2.46 ദിര്‍ഹമായിരുന്ന ഇ-പ്ലസ് പെട്രോളിന് ഇപ്പോള്‍ 3.96 ദിര്‍ഹമാണ്. ഡീസല്‍ വില ജനുവരിയില്‍ നിന്ന് ജൂണിലെത്തിയപ്പോള്‍ 2.56 ദിര്‍ഹത്തില്‍ നിന്ന് 4.14 ദിര്‍ഹത്തിലെത്തി.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ കാര്യമായി വില വര്‍ദ്ധിച്ചു. ഈ ആഴ്ച ബാരലിന് 124 എന്ന നിലയിലായിരുന്നു വ്യാപാരം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ