മൂന്ന് പുരുഷന്മാരും എട്ടു സ്ത്രീകളുമാണ് പിടിയിലായത്.

കുവൈത്ത് സിറ്റി: വേശ്യാവൃത്തിയിലേര്‍പ്പെട്ട 11 പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മൂന്ന് പുരുഷന്മാരും എട്ടു സ്ത്രീകളുമാണ് പിടിയിലായത്. ജലീബ് അല്‍ ഷുയൂഖ് പ്രദേശത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.