
മസ്‍കത്ത്: ഒമാന്റെ സമുദ്ര അതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ചതിന് മൂന്ന് ബോട്ടുകൾ റോയൽ ഒമാൻ പൊലീസ് പിടിച്ചെടുത്തു.
സഹം കോസ്റ്റ് ഗാർഡ് പോലീസാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 21 വിദേശികളാണ് ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നത്. ഇവരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂർത്തികരിച്ചു വരുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയിൽ രണ്ട് കെട്ടിടങ്ങളിൽ വന്‍ അഗ്നിബാധ; കുടുങ്ങിക്കിടന്നവരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി
റിയാദ്: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലെ അറാർ നഗരത്തിൽ കെട്ടിടങ്ങളിൽ അഗ്നിബാധ. അൽമുസാഅദിയ ഡിസ്ട്രിക്ടിനു സമീപത്തായി സ്ഥിതി ചെയ്യുന്ന രണ്ടു കെട്ടിടങ്ങളിൽ വൻ തീപിടുത്തമാണ് ഉണ്ടായത്. അതേസമയം സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടന്ന എട്ടു പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം പുലർച്ചെ 1.32ന് ആണ് അഗ്നിബാധയെ കുറിച്ച് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് ഉത്തര അതിർത്തി പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ ഫഹദ് അൽ അനസി പറഞ്ഞു. ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലും സമീപത്തെ മറ്റൊരു കെട്ടിടത്തിലുമാണ് തീ പടർന്നു പിടിച്ചത്.
സമീപത്തെ കൂടുതൽ കെട്ടിടങ്ങളിലേക്ക് പടർന്നു പിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. കെട്ടിടങ്ങളിൽ കുടുങ്ങിയ എട്ടു പേരെ സിവിൽ ഡിഫൻസ് അധികൃതർ സുരക്ഷിതമായി രക്ഷിച്ചു. ആർക്കും പരിക്കില്ലെന്നും കേണൽ ഫഹദ് അൽ അനസി പറഞ്ഞു.
Read also: മലയാളി നഴ്‌സ് ഗള്‍ഫിലും ഭര്‍തൃപിതാവ് നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ