സൗദി അറേബ്യയിൽ 210 പേർക്ക് കൊവിഡ് മുക്തി; ഒരു മരണം

Published : May 13, 2022, 11:12 PM IST
സൗദി അറേബ്യയിൽ 210 പേർക്ക് കൊവിഡ് മുക്തി; ഒരു മരണം

Synopsis

രോഗബാധിതരിൽ 5,941 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 60 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ നിലവിലെ കൊവിഡ് ബാധിതരിൽ 210 പേർ കൂടി സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 559 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഒരു മരണമാണ് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 758,361 ആയി. ആകെ രോഗമുക്തരുടെ എണ്ണം 743,309 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,111 ആയി തുടരുന്നു. 

രോഗബാധിതരിൽ 5,941 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 60 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 27,224 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ - 137, റിയാദ് - 116, മക്ക - 87, മദീന - 41, തായിഫ് - 28, ദമ്മാം - 21, അബഹ - 17, ജീസാൻ - 10, അൽബാഹ - 7, ഹുഫൂഫ് - 7, ഖോബാർ - 4, സബ്യ - 4, തബൂക്ക് - 3, ബുറൈദ - 3, യാംബു - 3, ജുബൈൽ - 3, അൽഖർജ് - 3, ഹായിൽ - 2, ഖമീസ് മുശൈത്ത് - 2, നജ്റാൻ - 2, അബൂ അരീഷ് - 2, ബെയ്ഷ് - 2, ദവാദ്മി - 2, റാബിഖ് - 2, ഉനൈസ - 2, ഖത്വീഫ് - 2, ദഹ്റാൻ - 2, മഹായിൽ - 2, ഖുർമ - 2, ബീഷ - 2, ബൽജുറൈഷി - 2, തുർബ - 2, അൽഉല - 2, ഫീഫ - 2, മീസാൻ - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,817,304 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,487,184 ആദ്യ ഡോസും 24,836,347 രണ്ടാം ഡോസും 13,493,773 ബൂസ്റ്റർ ഡോസുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്
ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന