വിസിറ്റിങ് വിസയിലെത്തിയ മലയാളി വയോധികൻ സൗദി അറേബ്യയിൽ മരിച്ചു

Published : May 13, 2022, 11:05 PM IST
വിസിറ്റിങ് വിസയിലെത്തിയ മലയാളി വയോധികൻ സൗദി അറേബ്യയിൽ മരിച്ചു

Synopsis

റംസാൻ മാസം അവസാനം ഭാര്യ ആമിനയോടൊപ്പം റിയാദിലുള്ള മകൻ മുഹമ്മദ്‌ ഇക്ബാലിന്‍റെ അടുത്ത് എത്തിയതായിരുന്നു. മക്കയിൽ പോയി ഉംറ കഴിഞ്ഞു റിയാദിൽ തിരിച്ചെത്തിയത് രണ്ട് ദിവസം മുമ്പാണ്. 

റിയാദ്: സൗദി അറേബ്യയിൽ വിസിറ്റിങ് വിസയിലെത്തിയ മലയാളി വയോധികൻ മരിച്ചു. മലപ്പുറം തിരൂർ ബി.പി. അങ്ങാടി കൂർമത്തു ഹൗസിൽ മൊയ്‌തീൻ കുട്ടി ഹാജി കൂർമത്തു (72) ആണ് റിയാദിൽ മരിച്ചത്. റംസാൻ മാസം അവസാനം ഭാര്യ ആമിനയോടൊപ്പം റിയാദിലുള്ള മകൻ മുഹമ്മദ്‌ ഇക്ബാലിന്‍റെ അടുത്ത് എത്തിയതായിരുന്നു. മക്കയിൽ പോയി ഉംറ കഴിഞ്ഞു റിയാദിൽ തിരിച്ചെത്തിയത് രണ്ട് ദിവസം മുമ്പാണ്. ദീർഘകാലം യു.എ.ഇയിൽ ബിസിനസ് നടത്തുകയായിരുന്നു മൊയ്‌തീൻ കുട്ടി.

പിതാവ്: കൂർമത്തു കുഞ്ഞി മുഹമ്മദ്‌. മാതാവ്: ഫാത്തിമ. മറ്റുമക്കൾ: ഫാത്തിമത് ജൂഫീന, ഫാത്തിമത് സുഹാന. മൃതദേഹം റിയാദിൽ ഖബറടക്കും. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, സി.പി. മുസ്തഫ, മുഹമ്മദ്‌ കണ്ടക്കായ്, മുനീർ മക്കാനി എന്നിവരുടെ നേതൃത്വത്തിൽ അതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്
ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന