കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന, നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്തും

Published : Oct 24, 2025, 04:23 PM IST
security inspection

Synopsis

നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്തും. താമസ നിയമങ്ങൾ ലംഘിച്ചതിന് 23 വ്യക്തികളെ അധികൃതർ അറസ്റ്റ് ചെയ്തു. അവരെ നാടുകടത്താനുള്ള നിയമ നടപടികളും ആരംഭിച്ചു.  

കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ പരിശോധനക്കിടെ നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്തും. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും ഗതാഗത അച്ചടക്കം പാലിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ജനറൽ ട്രാഫിക് വകുപ്പ് ജലീബ് അൽ ഷുയൂഖ് പ്രദേശത്തെ വ്യാവസായിക വർക്ക്‌ഷോപ്പുകൾ ലക്ഷ്യമിട്ട് നടത്തിയ സുരക്ഷാ പരിശോധനയിലാണിത്.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെയും കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും ഏകോപനത്തോടെ നടത്തിയ ഈ ഓപ്പറേഷനിൽ ട്രാഫിക് റെഗുലേഷൻ അഫയേഴ്‌സിനായുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ബദർ ഗാസി അൽ-ഖത്താൻ പങ്കെടുത്തു. കാമ്പയിനിൽ 55 വ്യത്യസ്ത ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. താമസ നിയമങ്ങൾ ലംഘിച്ചതിന് 23 വ്യക്തികളെ അധികൃതർ അറസ്റ്റ് ചെയ്തു. അവരെ നാടുകടത്താനുള്ള നിയമ നടപടികളും ആരംഭിച്ചു. കൂടാതെ നിയമം ലംഘിച്ച് പ്രവർത്തിച്ച വർക്ക്‌ഷോപ്പുകൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം പിഴ ഈടാക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. പൊതു ക്രമസമാധാനം നിലനിർത്തുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് എല്ലാത്തരം നിയമ ലംഘനങ്ങളും പരിഹരിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉറച്ച പ്രതിബദ്ധതയാണ് ഈ സംയുക്ത പരിശോധനാ ക്യാമ്പയിനുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ