
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാംഗ്ലൂർ സ്വദേശി മരിച്ചു. മാംഗ്ലൂർ ഉള്ളാൾ സ്വദേശി അബ്ദുൽ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് റോഡിൽ ഹദീദിനടുത്ത് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസുകൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മുഹമ്മദ് ഫഖ്‌റുദ്ധീൻ സിദ്ദിഖി, പ്രിൻസ് അലോയ് എസസ് (ഇന്ത്യ), ഫൈസൽ മെഹ്ബൂബ് അലി (പാക്കിസ്ഥാൻ), കമൽ കിഷോർ യാദവ് (നേപ്പാൾ) എന്നിവർ ഉൾപ്പെടെ എട്ട് പേർ പരിക്കേറ്റ് അൽ മന ആശുപത്രിയിലും മറ്റുമായി ചികിത്സയിൽ ആണ്.
രണ്ടു ബസുകളിലുമായി 29 യാത്രക്കാർ ഉണ്ടായിരുന്നു. പാക്കിസ്ഥാൻ സ്വദേശികളാണ് ബസുകൾ ഓടിച്ചിരുന്നത്. ഇന്ത്യക്കാരനായ മുഹമ്മദ് കാർതിഷ് ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാറും അപകടത്തിൽ പെട്ടു. മരണപ്പെട്ട അബ്ദുൽ റാസിഖ് ജുബൈലിലെ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. പിതാവ്: മുഹമ്മദ്, മാതാവ്: അതിജാമ്മ. മൃതദേഹം ജുബൈൽ ജനറൽ ആശുപതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam