താമസ നിയമലംഘകരെ ലക്ഷ്യമിട്ട് വ്യാപക റെയ്ഡ്; കുവൈത്തില്‍ 258 പേർ അറസ്റ്റിൽ

Published : Aug 18, 2025, 10:48 AM IST
residency law violations

Synopsis

തൊഴിൽ സ്ഥലത്ത് നിന്ന് ഒളിച്ചോടിയ തൊഴിലാളികൾ, താമസരേഖകളും വിസയും കാലഹരണപ്പെട്ടവർ, വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവർ തുടങ്ങിയവരാണ് പിടിയിലായത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ നടത്തിയ വ്യാപക റെയ്ഡിൽ 258 പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്‍റെ നിർദ്ദേശപ്രകാരമാണ് റെയ്ഡ് നടന്നത്. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

പിടിയിലായവരിൽ തൊഴിൽ സ്ഥലത്ത് നിന്ന് ഒളിച്ചോടിയ തൊഴിലാളികൾ, താമസരേഖകളും വിസയും കാലഹരണപ്പെട്ടവർ, വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവർ തുടങ്ങിയവർ ഉൾപ്പെടുന്നു. താമസ-തൊഴിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും പൊതു ക്രമവും തകർക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ കർശനമായി നേരിടുമെന്നും അധികൃതർ വ്യക്തമാക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ
ഇനി വായനയുടെ വസന്തകാലം, ജിദ്ദയിൽ അന്താരാഷ്ട്ര പുസ്തക മേളക്ക് തുടക്കം