കുവൈത്തിലെ മെഹബൂലയിൽ സമഗ്ര സുരക്ഷാ പരിശോധന, താമസ നിയമ ലംഘകർ ഉൾപ്പെടെ 263 പേർ അറസ്റ്റിൽ

Published : Oct 26, 2025, 06:27 PM IST
security inspection

Synopsis

കുവൈത്തിലെ മെഹബൂലയിൽ സമഗ്ര സുരക്ഷാ പരിശോധന. താമസ നിയമ ലംഘകർ ഉൾപ്പെടെ 263 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മെഹബൂല പ്രദേശത്ത് സമഗ്രമായ സുരക്ഷാ ക്യാമ്പയിൻ നടത്തി. അറസ്റ്റ് വാറന്‍റുള്ളവരും താമസ നിയമലംഘകരും ഉൾപ്പെടെ നിരവധി പേരെ പിടികൂടാൻ ഈ ഓപ്പറേഷനിലൂടെ കഴിഞ്ഞു.

ശൈഖ് ഫഹദ് അൽ-യൂസഫിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലും പബ്ലിക് സെക്യൂരിറ്റി കാര്യങ്ങൾക്കായുള്ള അസിസ്റ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹാമിദ് മനാഹി അൽ-ദവാസിന്‍റെ സാന്നിധ്യത്തിലുമാണ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ വെള്ളിയാഴ്ച മെഹബൂലയിൽ സുരക്ഷാ ക്യാമ്പയിൻ നടത്തിയത്. പരിശോധനയിൽ ആകെ 263 പേരെയാണ് അറസ്റ്റ് ചെയ്തത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 203 പേർ പിടിയിലായി. അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചവർ 23 പേരാണ്. അനാശാസ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട 26 പേരും സംശയാസ്പദമായ കേസുകളിൽ നാല് പേരും അറസ്റ്റ് ചെയ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി, ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കുവൈത്ത് അപ്പീൽ കോടതി
പട്രോളിംഗിനിടെ ഡ്രോൺ ദൃശ്യങ്ങളിൽ കണ്ടത് സംശയാസ്പദമായ രീതിയിൽ ഒരു കപ്പൽ, സബ്‌സിഡി ഡീസൽ കടത്തിയ 18 പേർ കുവൈത്തിൽ പിടിയിൽ