മൊബൈൽ ഷോപ്പിലെ ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രവാസി മലയാളി മരിച്ചു. ജിദ്ദ ശാറ ഹിറയിൽ മൊബൈൽ സൂഖിൽ ജോലിചെയ്യുകയായിരുന്ന ഇദ്ദേഹത്തിന് നെഞ്ചുവേദനയെ തുടർന്ന് സൗദി ജർമ്മൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് പാലക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു. മണ്ണാർക്കാട് അലനല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ സ്വദേശി ചേർക്കയിൽ മുഹമ്മദ് ഫൈസൽ (49) ആണ് മരിച്ചത്. ജിദ്ദ ശാറ ഹിറയിൽ മൊബൈൽ സൂഖിൽ ജോലിചെയ്യുകയായിരുന്ന ഇദ്ദേഹത്തിന് നെഞ്ചുവേദനയെ തുടർന്ന് സൗദി ജർമ്മൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ വെള്ളിയാഴ്ച പുലർച്ചെയാണ് മരണം. ഭാര്യ: സുനീറ, നാല് മക്കളുണ്ട്. മരണാന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.