അതിർത്തി വഴിയെത്തിയ കണ്ടെയ്നർ, ചെക്പോസ്റ്റിൽ പരിശോധന; എൽഇഡി ലൈറ്റിങ് ഉൽപ്പന്നങ്ങളിൽ 30 ലക്ഷം ലഹരി ഗുളികകൾ

Published : Jan 18, 2025, 05:10 PM IST
അതിർത്തി വഴിയെത്തിയ കണ്ടെയ്നർ, ചെക്പോസ്റ്റിൽ പരിശോധന; എൽഇഡി ലൈറ്റിങ് ഉൽപ്പന്നങ്ങളിൽ 30 ലക്ഷം ലഹരി ഗുളികകൾ

Synopsis

അതിര്‍ത്തി വഴി രാജ്യത്തേക്ക് വന്ന ചരക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വന്‍തോതില്‍ ലഹരി ഗുളികകള്‍. ഉദ്യോഗസ്ഥരുടെ വിശദ പരിശോധനയിലാണ് ഇവ പിടികൂടിയത്. 

റിയാദ്: എൽഇഡി ലൈറ്റുകളുടെ മറവിൽ സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 30 ലക്ഷം ലഹരി ഗുളികകൾ പിടികൂടി. സൗദി, യു.എ.ഇ അതിർത്തിയായ അൽ ബത്ഹയിലെ ചെക്ക്പോസ്റ്റിൽ വെച്ച് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ശ്രമം പരാജയപ്പെടുത്തിയത്. 

രാജ്യത്തേക്ക് വരുന്ന ഒരു ചരക്കിൽ ഒളിപ്പിച്ച നിലയിലാണ് ഇത് കണ്ടെത്തിയത്. എൽഇഡി ലൈറ്റിങ് ഉൽപ്പന്നങ്ങളുടെ കണ്ടെയ്നറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സുരക്ഷാ സാങ്കേതിക വിദ്യകളിലൂടെ നടത്തിയ പരിശോധനയിലാണ് ലൈറ്റുകളുടെയും മറ്റും ഉള്ളിലൊളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തിയതെന്ന് അതോറിറ്റി അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിെൻറ സഹായത്തോടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

Read Also -  'പ്രാങ്ക് കോൾ ആണെന്ന് കരുതി', 25 വർഷം മരുഭൂമിയിലെ ചൂടേറ്റ് കുടുംബം പുലർത്തി; നാട്ടിലെത്തിയപ്പോൾ വമ്പൻ ഭാഗ്യം

സൗദിയുടെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമാണിത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായുള്ള തുടർച്ചയായ സഹകരണത്തിലും ഏകോപനത്തിലുമാണ് ഇതെന്നും അതോറിറ്റി സൂചിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം