
റിയാദ്: ആറ് വർഷം തുടർച്ചയായി ലോകത്തെ ഏറ്റവും വലിയ മോട്ടോർ സ്പോർട്സ് ഇവൻറ് ‘ഡാകർ റാലി’ക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയ്ക്ക് ഇത്തവണ ചരിത്ര നേട്ടം. കാറോട്ട വിഭാഗത്തിൽ സൗദി താരം യസീദ് അൽ രാജ്ഹി ചാമ്പ്യനായി. ഇന്ന് (വെള്ളിയാഴ്ച) രാജ്യത്തെ ഷുബൈത്തയിൽ ഫിനിഷ് ചെയ്ത ഡാകർ റാലിയുടെ 12-ാമത്തെയും അവസാനത്തെയും ഘട്ടത്തിലാണ് സൗദി അറേബ്യയുടെ അഭിമാനമുയർത്തി യസീദ് അൽ രാജ്ഹി തെൻറ കരിയറിലെ ആദ്യത്തെ ഡാകർ റാലി കിരീടം നേടിയത്.
രാജ്യത്തിന്‍റെയും ആദ്യത്തെ ഡാകർ റാലി കിരീട നേട്ടമായി അത്. 43 കാരനായ യസീദ് അൽ രാജിഹി ദക്ഷിണാഫ്രിക്കൻ താരം ഹെങ്ക് ലാറ്റെഗനെ (ടൊയോട്ട) 3.57 മിനിറ്റിനും സ്വീഡിഷ് താരം മത്തിയാസ് എക്‌സ്‌ട്രോമിനെ (ഫോർഡ്) 20.21 മിനിറ്റിനും പിന്നിലാക്കിയാണ് തെൻറ ടൊയോട്ട കാറുമായി ഫിനിഷ് ചെയ്തത്. മോട്ടോർ റാലി സംഘാടകരായ ഇൻറർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷെൻറ (എഫ്.ഐ.എ) ഔദ്യോഗിക ഫലപ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.
Read Also - 'പ്രാങ്ക് കോൾ ആണെന്ന് കരുതി', 25 വർഷം മരുഭൂമിയിലെ ചൂടേറ്റ് കുടുംബം പുലർത്തി; നാട്ടിലെത്തിയപ്പോൾ വമ്പൻ ഭാഗ്യം
2020 മുതൽ തെൻറ രാജ്യം ആതിഥേയത്വം വഹിച്ച പ്രശസ്തമായ ഡെസേർട്ട് റാലിയുടെ കിരീടം നേടാനായതിൽ അൽ രാജ്ഹി ആഹ്ലാദം പ്രകടിപ്പിച്ചു. കഠിനമായ നിരവധി ശ്രമങ്ങൾക്ക് ശേഷം തെൻറ ലക്ഷ്യം നേടി. റിയാദിൽ ജനിച്ചുവളർന്ന അദ്ദേഹം 2022ലെ ഡാകർ റാലിയിൽ മൂന്നാം സ്ഥാനത്തായിരുന്നു. ലോക റാലി ചാമ്പ്യൻഷിപ്പിലെ കഴിഞ്ഞ രണ്ട് സീസണുകളിൽ (W2RC) റണ്ണറപ്പുമായിരുന്നു. ഡാകർ റാലിയുടെ 12 ഘട്ടങ്ങളുടെ ഭൂരിഭാഗത്തിലും ലാറ്റെഗനായിരുന്നു ലീഡ് ചെയ്തത്. എന്നാൽ 11ാം ഘട്ടത്തിൽ ലീഡ് സ്വന്തമാക്കിയ അൽ രാജ്ഹി അവസാന ഘട്ടത്തിലെ ഫിനിഷിങ് ലൈൻ വരെ അത് നിലനിർത്തി കിരീടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ