
ദോഹ: ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 346 പേര്‍ കൂടി വ്യാഴാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 326 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്.
മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 20 പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.
ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: ഖത്തറില്‍ (Qatar) നിയമലംഘനങ്ങള്‍ കണ്ടെത്തിയ 107 റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍ക്കെതിരെ വാണിജ്യ, വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ഉല്‍പ്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കാതിരുന്നത്, അറബിയില്‍ വില പ്രദര്‍ശിപ്പിക്കാത്തത്, അറബിയില്‍ ബില്‍ നല്‍കാത്തത്, കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത്, തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നിങ്ങനെ 20 വിഭാഗങ്ങളിലായാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
നിയമലംഘനങ്ങള്‍ കണ്ടെത്തി സ്ഥാപനങ്ങള്‍ക്ക് 5,000 റിയാല്‍ മുതല്‍ 30,000 റിയാല്‍ വരെ പിഴ ഈടാക്കി. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വാണിജ്യ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നോയെന്ന് നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് പരിശോധന നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
റിയാദ്: മക്ക, മദീന ഹറമുകളിൽ (Makkah and Madinah) പ്രവേശിക്കാൻ കോവിഡ് സാഹചര്യത്തിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ ഇമ്യൂൺ സ്റ്റാറ്റസ് (Immune status checking) പരിശോധന പിൻവലിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം (Ministry of Haj and Umrah) അറിയിച്ചു. ഇരുഹറമുകളിലും നിലവിലുണ്ടായിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളെല്ലാം പിൻവലിച്ചത് സംബന്ധിച്ച് ട്വീറ്ററിൽ പോസ്റ്റ് ചെയ്ത സർക്കുലറിലാണ് ഇക്കാര്യവും പറയുന്നത്.
വിദേശത്ത് നിന്ന് വരുന്നവർക്ക് ഉംറ പെർമിറ്റ് ലഭിക്കുന്നതിനും ഇമ്യൂൺ സ്റ്റാറ്റസ് ആവശ്യമില്ല. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ, ഹോം ക്വാറന്റീൻ, പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നീ നിബന്ധനകളും ഒഴിവാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് മുൻകരുതൽ നടപടികളിൽ ഇളവ് നൽകി കഴിഞ്ഞയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.
ഇതേതുടർന്ന് ഇരുഹറമുകളിലെ പ്രവേശനത്തിനും ഉംറനിർവഹണത്തിനും ഹറമുകളിലെ നമസ്കാരത്തിനുമുള്ള പെർമിറ്റ് ലഭിക്കാനും ഏർപ്പെടുത്തിയിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളിലും നിബന്ധനകളിലും ഹജ്ജ് ഉംറ മന്ത്രാലയവും ഇരുഹറം കാര്യാലയവും ഇളവ് വരുത്തിയിരുന്നു. ഹറമുകളിൽ സാമൂഹിക അകലം പാലിക്കൽ, മസ്ജിദുൽ ഹറാമിലെ പ്രാർഥനക്കും മസ്ജിദുന്നബവി സന്ദർശനത്തിനും പെർമിറ്റ് നേടൽ എന്നീ നിബന്ധനകളും ഒഴിവാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam