റിയാദ് ഹാരയില്‍ മുബാറക് ആശുപത്രിക്ക് സമീപമുള്ള ലോണ്‍ട്രിയിലെ ജീവനക്കാരനായിരുന്നു.
റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി ടി.പി. അശ്‌റഫ് (40) ആണ് മരിച്ചത്. റിയാദ് ഹാരയില്‍ മുബാറക് ആശുപത്രിക്ക് സമീപമുള്ള ലോണ്‍ട്രിയിലെ ജീവനക്കാരനായിരുന്നു. മുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനാണ്. സബീന ഫര്‍സാനയാണ് ഭാര്യ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധുക്കളെ സഹായിക്കുന്നതിന് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് രംഗത്തുണ്ട്.
പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
അബുദാബി: യുഎഇയില്‍ (UAE) പ്രവാസി മലയാളി (Keralite expat) മരിച്ചു. യുഎഇ അതിര്‍ത്തിയായ ഗയാത്തിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവന്ന തിരുവനന്തപുരം മണക്കാട് സ്വദേശി കമലേശ്വരം വലിയ വീട് ലൈനില്‍ ഫാത്തിമ മഹലില്‍ പി മൈയ്ദീന്‍ കുഞ്ഞിന്റെയും പരേതയായ സൈനബ ബീവിയുടെയും മകന്‍ നാസര്‍ ഖാനാണ് (58) മരിച്ചത്.
അബുദാബി മെഡി കെയര്‍ ആശുപത്രിയില്‍ കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടെ കൊവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ തുടരുകയുമായിരുന്നു. ഒമ്പത് വര്‍ഷമായി യുഎഇയില്‍ ബിസിനസ് നടത്തി വരികയാണ്. സൗദിയില്‍ ഉള്‍പ്പെടെ 33 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: സബില, മക്കള്‍: ഫാത്തിമ നൗഫിയ, ഫാത്തിഹ. മൃതദേഹം അബുദാബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ദോഹ: മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ (Qatar) ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍, മട്ടന്നൂര്‍ പനയത്താംപറമ്പ് എല്‍.പി സ്‍കൂളിന് സമീപം പരേതനായ സി.പി കുഞ്ഞിരാമന്റെയും കെ നാരായണിയുടെയും മകന്‍ സുമേഷ് കാവുങ്കല്‍ (48) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
17 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്‍തുവരുന്ന സുമേഷ്, ഒരു സ്വകാര്യ കമ്പനിയില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവറായിരുന്നു. മസ്‍തിഷ്‍കാഘാത്തെ തുടര്‍ന്ന് പത്ത് ദിവസമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലായിരുന്നു. ഭാര്യ - സന്ധ്യ. മക്കൾ - ആദി ദേവ്, ആയുഷ് ദേവ് ഇരുവരും വിദ്യാർത്ഥികൾ (കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ). സഹോദരങ്ങൾ - സജീവൻ (ഡ്രൈവർ), സുഷമ (ഏച്ചൂർ), സജിഷ (തലമുണ്ട), സബി രാജ് (ഗൾഫ്). നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി.
സ്‍പോൺസുടെ ചതിയില്‍പെട്ട് നിയമക്കുരുക്കിലായ പ്രവാസി വനിത ഒടുവില്‍ നാട്ടിലേക്ക് മടങ്ങി
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) സ്‍പോൺസർ അന്യായമായി ഹുറൂബ് കേസിലാക്കി നിയമക്കുരുക്കിൽപ്പെട്ട കർണാടക സ്വദേശിനിക്ക് മലയാളി സാമൂഹിക പ്രവർത്തകർ (Malayali Social Workers) തുണയായി. ദമ്മാമിലെ നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത് കർണാടക പുത്തൂർ സ്വദേശിനി സഫിയയാണ്.
നാലു വർഷം മുൻപാണ് സഫിയ ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിക്ക് എത്തിയത്. രണ്ടു വർഷത്തോളം അവിടെ ജോലി ചെയ്തു. ആദ്യമൊക്കെ ശമ്പളം മാസാമാസം കിട്ടിയിരുന്നു. എന്നാൽ പിന്നീട് സ്‌പോൺസറുടെ സാമ്പത്തിക സ്ഥിതി മോശമായത് കാരണം, ശമ്പളം സമയത്തു കിട്ടാതെയായി. ഒടുവിൽ സ്‍പോൺസർ സഫിയയെ മറ്റൊരു സൗദി കുടുംബത്തിന് കൈമാറുകയായിരുന്നു. സ്‌പോൺസർഷിപ്പ് മാറ്റി എന്നായിരുന്നു സഫിയയോട് അയാൾ പറഞ്ഞത്. എന്നാൽ സഫിയ അറിയാതെ അവരെ ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളി) സ്റ്റാറ്റസിൽ പെടുത്തുകയായിരുന്നു.
പുതിയ വീട്ടിൽ ഒരു വർഷത്തോളം നിന്ന ശേഷം, നാട്ടിൽ അവധിക്ക് പോകാൻ ആഗ്രഹം പ്രകടിച്ചപ്പോഴാണ്, താൻ ഹുറൂബിൽ ആണെന്ന് സഫിയ മനസ്സിലാക്കിയത്. തുടർന്ന് ആ കുടുംബക്കാർ സഫിയയെ ദമ്മാം വനിതാ അഭയ കേന്ദ്രത്തിൽ എത്തിച്ചു. അഭയകേന്ദ്രം അധികൃതർ അറിയിച്ചത് അനുസരിച്ചു അവിടെയെത്തിയ നവയുഗം ആക്ടിങ് പ്രസിഡന്‍റും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ സഫിയയുമായി സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയും അവരെ നാട്ടിൽ എത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
മഞ്ജുവിന്റെയും നവയുഗം ജീവകാരുണ്യവിഭാഗത്തിന്‍റെയും ശ്രമഫലമായി ഓരോ നിയമക്കുരുക്കുകളും അഴിച്ചു. ഇന്ത്യൻ എംബസിയിൽ നിന്നും സഫിയക്ക് ഔട്ട് പാസ് വാങ്ങി നൽകി. ഒടുവിൽ വനിത അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു വാങ്ങി. നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ചു ചില കർണ്ണാടക സ്വദേശികൾ അവരുടെ ടിക്കറ്റ് സ്‍പോൺസർ ചെയ്തു. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവർക്കും നന്ദി പറഞ്ഞു സഫിയ നാട്ടിലേയ്ക്ക് മടങ്ങി.
