357 യാത്രക്കാർ, റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു

Published : Oct 18, 2026, 12:42 AM IST
bird strike

Synopsis

ലാൻഡ് ചെയ്യുന്നതിനിടെ പക്ഷിയിടിച്ച് എമിറൈറ്റ്സിന്റെ ബോയിംഗ് 777-300 വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്

ഡൽഹി: റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു. ദുബായിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലാണ് ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.10ന് പക്ഷിയിടിച്ചത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ പക്ഷിയിടിച്ച് എമിറൈറ്റ്സിന്റെ ബോയിംഗ് 777-300 വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. തകരാർ മൂലം വിമാനത്തിന്റെ മടക്കയാത്ര 15 മണിക്കൂറിലേറെ വൈകും. ഇ കെ 517 എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. നാളെ രാവിലെ ഏഴ് മണിയോടെ തകരാർ പരിഹരിച്ച് മടങ്ങാനാവുമെന്ന പ്രതീക്ഷയാണ് വിമാന കമ്പനി പങ്കുവച്ചത്. ക്രൂ അംഗങ്ങൾ അടക്കം 357 പേരാണ് സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർക്ക് നേരിട്ട കാലതാമസത്തിൽ ഖേദം പ്രകടിപ്പിച്ച വിമാനകമ്പനി താമസ സൌകര്യമടക്കമുള്ളവ ഏർപ്പാടാക്കിയതായും വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വർഷത്തോളമായി വിമാനത്തിൽ പക്ഷിയിടിക്കുന്ന സംഭവങ്ങൾ ഡൽഹി വിമാനത്താവളത്തിൽ വർദ്ധിക്കുന്നുണ്ട്. വിമാനത്താവള പരിസരത്ത് മാലിന്യം തള്ളുന്നതും ഇറച്ചി വിതരണ മെഷീൻ സ്ഥാപിച്ചതിനും പിന്നാലെ വിമാനത്താവള പരിസരത്ത് ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നതായാണ് എയർഫീൽഡ് മാനേജ്മെന്‍റ് കമ്മിറ്റി കഴിഞ്ഞ മാസത്തെ മീറ്റിംഗിൽ വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള സൗദി യാത്രക്കാർക്ക് പ്രതിസന്ധി നീളും; എയർഇന്ത്യയും എയർഇന്ത്യ എക്സ്പ്രസും 24 വരെ സർവീസുകൾ റദ്ദാക്കി
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; കഞ്ചാവും ഹെറോയിനുമടക്കം പിടിച്ചെടുത്തു, നാല് വ്യത്യസ്ത കേസുകളിലായി ആറ് പേർ അറസ്റ്റിൽ